ADVERTISEMENT

വീണ്ടും റെക്കോർഡ് നിരക്കിൽ സംസ്ഥാനത്തെ സ്വർണ വില. ഗ്രാമിന്  45 രൂപ  വർധിച്ച് 6,080 രൂപയിലും പവന് 360 രൂപ വർധിച്ച് 48,640 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇത് വരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. മാർച്ച്‌ 9 ലെ റെക്കോർഡ് നിരക്കായ 48,600 രൂപയെയാണ് ഇന്നത്തെ വില മറി കടന്നത്. മാർച്ച്‌ 9 നാണ് ഇതിന് മുൻപ് സ്വർണം ഈ നിരക്കിലേക്ക് എത്തിയത്. പിന്നീട് മാർച്ച്‌ 12 വരെ നിരക്കിൽ മാറ്റമില്ലാതെ തുടർന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് യഥാക്രമം 6,035 രൂപയിലും 48,280 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5,790 രൂപയും, പവന് 46320 രൂപയുമാണ്  ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

English Summary:

Gold Price Again in Record High

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com