ADVERTISEMENT

സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ തുടർന്ന് സ്വർണ വില. ഗ്രാമിന് 6,080 രൂപയും പവന് 48,640 രൂപയുമെന്ന സർവ്വകാല റെക്കോർഡിലാണ് ബുധനാഴ്‌ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം പുതിയ റെക്കോർഡ് ഇട്ടത്. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ 46,320 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. 

ഇതിൽ നിന്നും 2,320 രൂപ വ്യതാസത്തിലാണ് സ്വർണത്തിന്റെ ഇപ്പോഴുള്ള വില. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിയത് സ്വർണവിലയെ വീണ്ടും 2150 ഡോളറിലേക്കെത്തിച്ചു. ഫെഡ് തീരുമാനങ്ങൾ വരാനിരിക്കെ പത്തുവർഷ അമേരിക്കൻ ബോണ്ട് യീൽഡ് 4.30%ൽ മുകളിലാണ് വ്യാപാരം തുടരുന്നത്. രാജ്യാന്തര സ്വർണവില 2300 ഡോളറിലേക്ക് എത്തുമെന്നുള്ള ഊഹാപോഹങ്ങൾ വൻതോതിൽ നിക്ഷേപക താൽപര്യം കാട്ടുന്നതാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണമാകുന്നത്.

English Summary:

Todays Gold Price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com