വിലക്കയറ്റം:ലക്ഷ്യം നേടാൻ തടസ്സം ഭക്ഷ്യവസ്തു വില

Mail This Article
×
ന്യൂഡൽഹി∙ വിലക്കയറ്റത്തോതുമായി ബന്ധപ്പെട്ട 4% എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് തടസ്സമെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിൻ. വിലക്കയറ്റത്തോത് കാര്യമായി കുറഞ്ഞുതുടങ്ങിയെങ്കിലും 4% എന്ന ആർബിഐയുടെ ലക്ഷ്യത്തിലേക്ക് ഇതുവരെയെത്തിയിട്ടില്ല.
ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിലെ വിലക്കയറ്റത്തോതിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോത് ജനുവരിയിൽ 8.3 ശതമാനമായിരുന്നത് 8.66 ശതമാനമായി കൂടുകയും ചെയ്തിരുന്നു. പച്ചക്കറിയുടെ വിലയിലും കാര്യമായ വർധനയുണ്ടായി. 4% എന്ന ലക്ഷ്യത്തിൽ എത്തിയാൽ പലിശനിരക്കുകൾ കുറഞ്ഞുതുടങ്ങുമെന്നാണ് പ്രതീക്ഷ.
English Summary:
The obstacle to achieving the inflation target is food price
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.