ADVERTISEMENT

കൊച്ചി∙ തൊഴിലിടങ്ങളിലെ നിലവാരത്തിന്റെ രാജ്യാന്തര അംഗീകാരമായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കറ്റ് ഏഴ് രാജ്യങ്ങളിൽ കരസ്ഥമാക്കി ഐബിഎസ് സോഫ്റ്റ്‌വെയർ. യുഎഇ, യുഎസ്, കാനഡ, യുകെ, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളിലാണ് ഐബിഎസ് ഈ നേട്ടം ഉണ്ടാക്കിയത്. 

ഇന്ത്യയിൽ തുടർച്ചയായി രണ്ടാം വട്ടവും ഐബിഎസ് ഗ്രേറ്റ് പ്ലേസ് ടു വർക്ക് സാക്ഷ്യപത്രത്തിന് അർഹരായി. ലോകത്തെമ്പാടുമുള്ള തൊഴിലിടങ്ങളുടെ നിലവാരം അളക്കുന്നതിനായി 1992 ലാണ് ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക്’ സ്ഥാപിതമായത്. അറുപതോളം രാജ്യങ്ങളിൽ ഇവർ സർവേ നടത്തുന്നു. ഇന്ത്യയിൽ 1400 സ്ഥാപനങ്ങളും 22 വ്യവസായങ്ങളും ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർവേയിൽ വരുന്നുണ്ട്.

English Summary:

IBS obtained the certificate

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com