ADVERTISEMENT

സ്മാർട് ഫോൺ വിപണി ആപ്പിൾ കയ്യടക്കിവയ്ക്കുന്നെന്ന് ആരോപിച്ച്, നിയമനടപടിയുമായി യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസും, 15 സംസ്ഥാനങ്ങളും. സ്മാർട് ഫോൺ വിപണിയെ കുത്തകവൽക്കരിച്ച ആപ്പിൾ, ചെറുകിട കമ്പനികളെ അപ്രസക്തമാക്കി ഉൽപന്നങ്ങൾ വിലകൂട്ടി വിൽക്കുകയാണെന്നു ന്യൂവാർക്കിലെ യുഎസ് ഫെഡറൽ കോടതിയിൽ നൽകിയ  പരാതിയിൽ പറയുന്നു. ‘‘ചോദ്യം ചെയ്യപ്പെട്ടില്ലെങ്കിൽ അമിത വില ഈടാക്കുന്നത് ആപ്പിൾ തുടരും. രാജ്യത്തെ ആന്റിട്രസ്റ്റ് നിയമത്തിനു വിരുദ്ധമാണിത്. വിപണിയിലെ സമാന കമ്പനികളേക്കാൾ അമിതമായ ലാഭമാണ് അവർ കൊയ്യുന്നത്.’’ അറ്റോണി ജനറൽ മെറിക് ഗാർലണ്ട് പറഞ്ഞു. 

വിപണിയിൽ തങ്ങളുടെ ഉൽപന്നങ്ങളെ വേറിട്ടുനിർത്തുന്ന തത്വസംഹിതയെ ഭീഷണിപ്പെടുത്തുന്നതാണ് സർക്കാരിന്റെ നടപടിയെന്ന് ആപ്പിൾ പ്രതികരിച്ചു. 

English Summary:

US alleging that the smart phone market is held by Apple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com