സ്വർണ വില നേരിയതായി കുറഞ്ഞു
Mail This Article
മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ചൊവ്വാഴ്ച ഇടിഞ്ഞത്. ഇതോടെ യഥാക്രമം 6,115 രൂപയിലും പവന് 48,920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 5 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സ്വർണം 49,000 രൂപയിൽ നിന്നും താഴെയിറങ്ങുന്നത്. ഗ്രാമിന് 6125 രൂപയിലും പവന് 49,000 രൂപയിലുമാണ് മൂന്ന് ദിവസം വ്യാപാരം നടന്നത്.
സംസ്ഥാനത്ത് തുടർച്ചയായി സർവകാല റെക്കോർഡുകൾ ഭേദിച്ചാണ് ഈ മാസം സ്വർണ വില കുതിച്ചു കയറിയത്. ചെറിയ തോതിലുള്ള ഇടിവ് മാത്രമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് വരും ദിവസങ്ങളിൽ വില വർധിക്കാം എന്ന് വിദഗ്ദർ പറയുന്നു. ഗാസയിലെ സംഘർഷം അയയുന്നതടക്കമുള്ള ഘടകങ്ങൾ രാജ്യാന്തര സ്വർണവിലയിൽ ലാഭമെടുക്കലിന് വഴിവെച്ചു. അടുത്ത ആഴ്ചയിലെ അമേരിക്കൻ ഡേറ്റകളും, ഫെഡ് അംഗങ്ങളുടെയും, ചെയര്‍മാന്റെയും പ്രസ്താവനകളും സ്വർണത്തിനു പ്രധാനമാണ്.