ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂമായ കല്യാൺ സിൽക്സിന്റെ 37–ാ മത് ഷോറൂം കൊല്ലം ചിന്നക്കടയിൽ മാർച്ച് 25ന് രാവിലെ 10.30 ന് ധനമന്ത്രി കെഎൻ ബാലഗോപാലും കല്യാൺ സിൽക്സ് ബ്രാന്റ് അംബാസിഡർ പൃഥ്വിരാജ് സുകുമാരനും ചേർന്ന് ഉദ്ഘാടനം ചെയ്തു. സാരി ഷോറൂമിനും ഹൈപ്പർമാർക്കറ്റിനും പുറമെ ‌എക്സ്ക്ലൂസീവ് ബ്രൈഡ് ഡിസൈൻ ബുട്ടീക്, എക്സ്ക്ലൂസീവ് ഗ്രൂം ഡിസൈൻ സ്റ്റുഡിയോ, കോസ്മറ്റിക് കൗണ്ടർ, പെർഫ്യൂം സ്റ്റോർ, ഫുട്ട് വെയർ ആൻഡ് ഹാൻഡ് ബാഗ് സെക്ഷൻ, ഹോം ഡെക്കോർ, കോസ്റ്റ്യൂം ജുവല്ലറി സെക്ഷൻ എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങളാണ് ഒരുലക്ഷത്തിലേറെ ചതുരശ്ര അടിയിലുള്ള ഷോപ്പിങ് സമുച്ചയത്തിൽ ഒരുക്കിയിട്ടുള്ളത്.

‘ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ് സമുച്ചയം കൊല്ലത്തിന്റെ മണ്ണിലെത്തിക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. ടെക്സ്റ്റൈൽ റീട്ടെയിലിങ്ങും കൺസ്യൂമർ റീട്ടെയിലിങ്ങും ഒരേ കൂരയ്ക്ക് കീഴിൽ അണിനിരത്തുന്ന സൗകര്യപ്രദമായ ഷോപ്പിങ്ങ് രീതി കൊല്ലത്തിന് പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ വലിയ മാറ്റങ്ങൾക്കിടയിലും ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വിലയിൽ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്കെത്തിക്കുക‌ എന്ന ഞങ്ങളുടെ പ്രവർത്തനമന്ത്രത്തിന് മാറ്റം വന്നിട്ടില്ലെന്നു മാത്രമല്ല കല്യാൺ സിൽക്സിൻറെ  ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകാനായി ഞങ്ങൾ കരുത്തോടെ പ്രവർത്തിച്ചു കൊണ്ടുമിരിക്കുന്നു. ഈ സംരംഭം യാഥാർഥ്യമാക്കിയതിന് പിന്നിൽ കല്യാൺ സിൽക്സിന്റെ ആയിരത്തിലധികം വരുന്ന നെയ്ത്തുകാരുടെയും നൂറിലധികം വരുന്ന പ്രൊഡക്ഷൻ യൂണിറ്റുകളുടെയും ഡിസൈൻ ടീമുകളുടെയും നിശ്ചയദാർഢ്യവും കഠിനപ്രയത്നവുമുണ്ട്. കല്യാണ്‍ ഹൈപ്പർമാർക്കറ്റിലൂടെ പുതുമ നഷ്ടപ്പെടാതെ ഭക്ഷ്യവസ്തുക്കൾ ഉപഭോക്താക്കുളുടെ കൈകളിലെത്തിക്കാൻ ഒട്ടേറെ കർഷകരും ചെറുകിട സംരംഭകരും പ്രവർത്തിക്കുന്നു. ഈ കൂട്ടായ്മയുടെ പരിശ്രമങ്ങൾ കൊല്ലത്തെ ഉപഭോക്താക്കളുടെ ജീവിതത്തിൽ നല്ലൊരു മാറ്റത്തിന് തുടക്കമിടുമെന്ന് എനിക്കുറപ്പാണ്’– കല്യാൺ സിൽക്സിന്റെയും കല്യാൺ ഹൈപ്പർമാർക്കറ്റിന്റെയും ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടിഎസ് പട്ടാഭിരാമൻ പറഞ്ഞു. 

അഞ്ച് നിലകളിലായാണ് ഷോപ്പിങ് സമുച്ചയം ഒരുക്കിയിട്ടുള്ളത്. ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിക്കുന്ന ഹൈപ്പർമാർക്കറ്റിൽ വർഷം മുഴുവനും ഓഫറുകളും ഡിസ്കൗണ്ടുകളും ലോയൽറ്റി പ്രോഗ്രാമിലൂടെ ഫ്രീ ഷോപ്പിങ്ങും എംആർപിയിലും കുറഞ്ഞവിലയും ഉപഭോക്താക്കൾക്ക് ലഭിക്കും. ഫ്രീ ഹോം ഡെലിവറിയും ഷോപ്പിങ്ങ് ആപ്പിലൂടെ വീട്ടിലിരുന്ന് ഷോപ്പ് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒന്നുമുതൽ നാലുവരെ നിലകളിൽ വിവിധ വിഭാഗങ്ങളിലുള്ള വസ്ത്രവിസ്മയമാണ്. വെഡിങ്ങ് സാരി സെക്ഷനിൽ ഒരേസമയം നൂറിലധികം ഉപഭോക്താക്കൾക്ക് വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ടാകും.

കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വര്‍ധിനി പ്രകാശ്, മധുമതി മഹേഷ്, കല്യാൺ വസ്ത്രാലയ എംഡി ടിഎസ്. അനന്തരാമൻ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, കൗൺസിലർ ഹണി ബഞ്ചമിൻ, ചലച്ചിത്ര താരം മല്ലിക സുകുമാരൻ, കെഎസ്ഇബി ചെയർമാൻ കെ. വരദരാജൻ, കെഎംപി. കൺസ്ട്രക്ഷൻ മാനേജിങ് ഡയറക്ടർ കെഎം പരമേശ്വരൻ എന്നിവർ പങ്കെടുത്തു.

English Summary:

Kalyan Silks Kollam Showroom Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com