വീണ്ടും റെക്കോർഡിനോട് അടുത്ത് സ്വർണവില

Mail This Article
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിന് അരികിലേക്ക് തിരികെയെത്തി സ്വർണ വില. ഇന്നലെ നേരിയ ഇടിവിൽ വ്യാപാരം തുടർന്ന സ്വർണത്തിന് ഇന്ന് ഗ്രാമിന് 20 രൂപയും പവന്160 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 6,135 രൂപയിലും പവന് 49,080 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഇത് ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണ്.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് യഥാക്രമം 6,115 രൂപയിലും 48,920 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഇന്നലെ 5 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സ്വർണം 49,000 രൂപയിൽ നിന്നും ഇടിഞ്ഞത്.
രാജ്യാന്തര വിപണിയിൽ ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞയാഴ്ച സ്വർണ വിലയിലെ കുതിപ്പിന് കാരണമായായത്. കിഴക്കൻ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും വർദ്ധിച്ചുവരുന്ന ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നത് സ്വർണ വില വീണ്ടും ഉയർത്തിയേക്കാം എന്ന് വിദഗ്ദർ പറയുന്നു. അതേ സമയം സംസ്ഥാനത്തെ വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 80 രൂപ നിരക്കിൽ വ്യാപാരം തുടരുന്നു.