ADVERTISEMENT

മുതലമട (പാലക്കാട്) ∙ മാങ്ങ ഉൽപാദനം 10 ശതമാനത്തിൽ താഴെ മാത്രം, വിളവു കുറഞ്ഞതോടെ മാംഗോ സിറ്റിക്കു നഷ്ടം 500 കോടിയിലേറെ. ഏറ്റവും കൂടുതൽ മാങ്ങ വിപണിയിലെത്തുന്ന മാർച്ചിൽ പോലും തോട്ടങ്ങളിൽ 10 ശതമാനത്തിനടുത്തു മാത്രമാണു മാങ്ങയുള്ളത്. മുൻവർഷങ്ങളിൽ പ്രതിദിനം ശരാശരി 100–150 ടൺ മാങ്ങ ഉത്തരേന്ത്യൻ വിപണികളിലേക്ക് അയച്ചിരുന്നു. എന്നാൽ, ഇത്തവണ 10 ടൺ മാങ്ങ പോലും ലഭിക്കാത്ത സ്ഥിതിയാണ്. 

സീസൺ ആരംഭിക്കുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 5 ശതമാനം മാങ്ങ പോലും ലഭിച്ചിട്ടില്ല. രാജ്യാന്തര വിപണിയിലും ഡൽഹി വിപണിയിലും ഉയർന്ന വില ലഭിക്കുന്ന സമയത്തെ ഉൽപാദനക്കുറവാണു വൻനഷ്ടത്തിലേക്കു കർഷകരെയും വ്യാപാരികളെയും തള്ളിവിട്ടത്. ലക്ഷങ്ങൾ മുടക്കി തോട്ടം പാട്ടത്തിനെടുത്ത വ്യാപാരികൾക്കു മുടക്കു മുതൽ പോലും തിരിച്ചു കിട്ടാത്ത സ്ഥിതിയാണ്. മൂന്നു തവണ മാവുകൾ പൂവിട്ടതു കൊഴിഞ്ഞു പോയ തോട്ടങ്ങളുണ്ട്. മുതലമടയിലെ ചില മാന്തോപ്പുകൾ ഇത്തവണ ഒരു തവണ പോലും പൂവിട്ടതുമില്ല.

നല്ല രീതിയിൽ ഉൽപാദനം നടക്കുന്ന സമയത്തു മുതലമട കേന്ദ്രീകരിച്ചു മാത്രം 600 കോടിയോളം രൂപയുടെ വിറ്റുവരവു പതിവാണ്. ഇത്തവണ 100 കോടി രൂപ പോലും എത്തിയിട്ടില്ലെന്നു വ്യാപാരികളും കർഷകരും പറയുന്നു. പഞ്ചായത്തുമായി ബന്ധപ്പെട്ടു  6,000 ഹെക്ടറോളം സ്ഥലത്തു മാവുകൃഷി ചെയ്യുന്ന രണ്ടായിരത്തോളം കർഷകരുണ്ട്. സീസണിൽ മാങ്ങ തരം തിരിച്ചു കയറ്റുമതിക്കായി ക്രമീകരിക്കുന്ന ഇരുന്നൂറ്റൻപതോളം സംഭരണകേന്ദ്രങ്ങൾ പ്രവർത്തിക്കാറുണ്ട്. ഇതിൽ 10–15 കോടിയിലധികം വിറ്റുവരവുണ്ടാക്കുന്ന ഇരുപത്തഞ്ചിലധികം സംഭരണകേന്ദ്രങ്ങളുണ്ടായിരുന്നു. 

English Summary:

Mango City loses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com