ADVERTISEMENT

തിരുവനന്തപുരം∙ ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന സമ്മർ ബംപർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെ ഗോർഖി ഭവനിലാണു നറുക്കെടുപ്പ്. അച്ചടിച്ച 36 ലക്ഷം ടിക്കറ്റുകളിൽ 33.5 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി. കഴിഞ്ഞ വർഷത്തെക്കാൾ മൂന്നര ലക്ഷം ടിക്കറ്റുകൾ അധികമാണ് ഇക്കുറി വിറ്റുപോയത്. ടിക്കറ്റ് വില 250 രൂപ. ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന വിഷു ബംപർ ടിക്കറ്റ് നാളെ പുറത്തിറക്കും. മേയ് 29നു നറുക്കെടുക്കുന്ന ടിക്കറ്റിന്റെ വില 300 രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 6 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 6 പേർക്കും നൽകും.

English Summary:

Summer Bumper Lottery result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com