ADVERTISEMENT

ന്യൂഡൽഹി∙ പൈലറ്റുമാരുടെ അഭാവത്തെത്തുടർന്ന് വിസ്താര വിമാനങ്ങൾ കൂട്ടത്തോടെ റദ്ദായ സംഭവത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കമ്പനിയിൽ നിന്ന് റിപ്പോർട്ട് തേടി. ഫ്ലൈറ്റ് റദ്ദാക്കലുകൾ, കാലതാമസം അടക്കമുള്ളവ രേഖപ്പെടുത്തി ദിവസേന റിപ്പോർട്ട് നൽകാനാണ് നിർദേശം. ചൊവ്വാഴ്ച മാത്രം വിസ്താര അൻപതോളം സർവീസുകളാണ് റദ്ദാക്കിയത്.

വ്യോമയാന മന്ത്രാലയവും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ശമ്പളഘടനയിൽ വരുത്തിയ മാറ്റത്തിൽ പ്രതിഷേധിച്ചുള്ള പൈലറ്റുമാരുടെ നിസ്സഹകരണമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്.

English Summary:

Vistara flights cancelled issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com