ADVERTISEMENT

കൊച്ചി ∙ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (ഐഎച്ച്സിഎൽ) കൊല്ലത്തു താജ് റിസോർട്ട് തുടങ്ങുന്നു. തിരുമുല്ലവാരം ബീച്ചിനോടു ചേർന്നു 13 ഏക്കറിലാണു റിസോർട്ട് നിർമിക്കുന്നത്. ഇതോടെ, ഐഎച്ച്സിഎലിനു താജ് സിലക്‌ഷൻസ്, വിവാന്ത, ജിഞ്ചർ ബ്രാൻഡുകളിലായി കേരളത്തിൽ 20 ഹോട്ടലുകളാകും. ഇതിൽ, ആറെണ്ണം നിർമാണം പുരോഗമിക്കുകയാണ്. 

തിരുമുല്ലവാരത്തെ റിസോർട്ടിന് 600 അടിയോളം ബീച്ച് ഫ്രണ്ട് ഏരിയയും കടൽ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന 205 മുറികളുമുണ്ടാകും. കേരളത്തിൽ ഐഎച്ച്സിഎലിന്റെ ദീർഘകാലമായുള്ള സാന്നിധ്യം വിപുലീകരിക്കാൻ പുതിയ റിസോർട്ട് സഹായിക്കുമെന്ന് എംഡിയും സിഇഒയുമായ പുനീത് ഛത്‍വാൾ പറഞ്ഞു. റിസോർട്ട് വികസനത്തിനു സഹകരിക്കുന്നതി‍ൽ സന്തോഷമുണ്ടെന്നു ജോയ്സ് ദ് ബീച്ച് റിസോർട്ട് എംഡി ചാക്കോ പോൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com