ADVERTISEMENT

ന്യൂഡൽഹി∙ 16–ാം ധനകാര്യ കമ്മിഷൻ അംഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് മുൻ ഡയറക്ടർ ഡോ.മനോജ് പാണ്ഡെയെ നിയമിച്ചു. അർഥ ഗ്ലോബൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.നിരഞ്ജൻ രാജാധ്യക്ഷ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമിതിയിൽ നിന്ന് പിന്മാറിയതോടെയാണ് നിയമനം.

മലയാളിയും കേന്ദ്ര ധനവിനിയോഗ വകുപ്പ് മുൻ സ്പെഷൽ സെക്രട്ടറിയുമായ ആനി ജോർജ് മാത്യു, ധനവിനിയോഗ വകുപ്പ് മുൻ സെക്രട്ടറി അജയ് നാരായൺ ഝാ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഇക്കണോമിക് അഡ്വൈസർ ഡോ.സൗമ്യ കാന്തി ഘോഷ് തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ. ഡോ.അരവിന്ദ് പനഗാരിയയാണ് കമ്മിഷൻ അധ്യക്ഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com