കോൺടാക്ട് സെന്ററുമായി എയർ ഇന്ത്യ

Mail This Article
×
ന്യൂഡൽഹി∙ ഈജിപ്തിലെ കയ്റോ, മലേഷ്യയിലെ ക്വാലലംപുർ ഉൾപ്പെടെ 5 കേന്ദ്രങ്ങളിൽ എയർ ഇന്ത്യ ഉപയോക്താക്കൾക്കായി കോൺടാക്ട് സെന്ററുകൾ ആരംഭിച്ചു. മുംബൈ, നോയിഡ, ബെംഗളൂരു എന്നിവയാണ് മറ്റു കേന്ദ്രങ്ങൾ.
കലിഫോർണിയ ആസ്ഥാനമായ ഉപഭോക്തൃ സേവന സ്ഥാപനമായ കോൺസെൻട്രിക്സുമായി ചേർന്നാണ് മുംബൈ, കയ്റോ, ക്വാലലംപുർ എന്നിവിടങ്ങളിലെ കോൺടാക്ട് സെന്ററുകളുടെ പ്രവർത്തനം. രാജ്യാന്തര യാത്രക്കാർക്കു വേണ്ടിയുള്ള പ്രീമിയം സേവനങ്ങളാണ് ഇവിടെ ലഭ്യമാക്കുക. ആഭ്യന്തര സേവനങ്ങൾക്കായി ബെംഗളൂരുവിലും നോയിഡയിലും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളുടെ നടത്തിപ്പിൽ ഐഎനർജൈസർ ആണ് പങ്കാളി.
English Summary:
Air India with Contact Centre
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.