ADVERTISEMENT

ന്യൂഡൽഹി∙ ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതിനെത്തുടർന്ന് മൊത്തവിപണിയിലെ വിലക്കയറ്റത്തോത് 3 മാസത്തെ ഉയർന്ന നിരക്കായ 0.53 ശതമാനമായി. കഴിഞ്ഞ മാസമിത് 0.2% ആയിരുന്നു. പച്ചക്കറി, ഉരുളക്കിഴങ്ങ്, ഉള്ളി, ക്രൂഡ് ഓയിൽ തുടങ്ങിയവയുടെ വിലയിലെ വർധനയാണ് പ്രധാനമായും നിരക്കിൽ പ്രതിഫലിച്ചത്.7 മാസമായി നെഗറ്റീവിൽ തുടരുകയായിരുന്ന നിരക്ക് കഴിഞ്ഞ നവംബർ മുതലാണ് വീണ്ടും പോസിറ്റീവ് ആയത്. കമ്പനികൾ തമ്മിലുള്ള ചരക്ക് കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട വിലക്കയറ്റ ത്തോതാണ് ഡബ്ല്യുപിഐ.

English Summary:

Inflation in the wholesale market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com