തുരുമ്പിനെ പ്രതിരോധിക്കുന്ന ടിഎംടി ബാറുകളുമായി പുൽകിറ്റ്
Mail This Article
തുരുമ്പിനെ പ്രതിരോധിക്കുന്ന കൊറോഷൻ റെസിസ്റ്റന്റ് സ്റ്റീൽ (സിആർഎസ്) ടിഎംടി ബാറുകളുമായി പുൽകിറ്റ്. സ്റ്റീൽ നിർമാണവേളയിൽ ക്രോമിയം, ചെമ്പ്, മറ്റ് മൈക്രോ-അലോയിങ് ഘടകങ്ങൾ എന്നിവയുൾപ്പെടെയുള്ള ആന്റി-കൊറോഷൻ ഘടകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നിർമിക്കുന്ന സ്റ്റീൽ ടിഎംടി ബാറുകളാണിവയെന്ന് വക്താക്കള്‍ പറഞ്ഞു. സ്റ്റീൽ നിർമാണ മേഖലയിൽ നാല് പതിറ്റാണ്ടുകളേറെയായുള്ള സംരംഭമാണ് പുൽകിറ്റ് ടിഎംടി. 2500 കോടി രൂപ വാർഷിക വിറ്റുവരവുള്ള പുൽകിറ്റ് ടിഎംടി ആന്ധ്രാപ്രദേശിലെ ശ്രീകാളഹസ്തിയിലെ സംയോജിത സ്റ്റീൽ പ്ലാന്റിലാണ് ടിഎംടി ബാറുകൾ ഉത്പാദിപ്പിക്കുന്നത്. ഇരുമ്പയിര്, കൽക്കരി, ഡോളമൈറ്റ് തുടങ്ങിയവയാണ് അസംസ്കൃത വസ്തുക്കൾ. ഈ മൈക്രോ-അലോയിങ് മൂലകങ്ങളുടെ കൂട്ടിച്ചേർക്കൽ കൊറോഷൻ റേറ്റ് ഇൻഡക്സ് (സിആർഐ) വർദ്ധിപ്പിക്കുന്നുവെന്ന് വക്താക്കൾ പറഞ്ഞു.
പുൽകിറ്റ് സിആർഎസ് (കോറഷൻ റെസിസ്റ്റൻസ് സ്റ്റീൽ) ടിഎംടി ബാറുകൾ തീരപ്രദേശങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമാണ്.