ADVERTISEMENT

കൊച്ചി ∙ ‘ഹാഫ് കുക്ക്ഡ്’ പൊറോട്ടയ്ക്ക് 5 % ജിഎസ്ടിയെ ഈടാക്കാനാകു എന്ന് ഹൈക്കോടതി. മോഡേൺ ഫുഡ് എന്റർപ്രൈസസിന്റെ ക്ലാസിക് മലബാർ പൊറോട്ട, ഹോൾ വീറ്റ് മലബാർ പൊറോട്ട എന്നിവയ്ക്ക് 5% ജിഎസ്ടിയെ ഈടാക്കാനാകു എന്നാണ് ഹൈക്കോടതി നിർദേശം. ഇവയ്ക്ക് 18 % ജിഎസ്ടി ചുമത്തിയത് റദ്ദാക്കിയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ ഉത്തരവ്. മോഡേൺ ഫുഡ് എന്റർപ്രൈസസ് നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. പൊറോട്ട  ബ്രഡിന്റെ  ഇനത്തിൽ ഉൾപ്പെടുന്ന ഉൽപന്നമാണെന്നും 5% ശതമാനം ജിഎസ്ടിയെ ബാധകമാകൂ എന്നായിരുന്നു ഹർജിക്കാരുടെ വാദം. 

സെൻട്രൽ സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ആക്ട് പ്രകാരം 18 % ജിഎസ്ടി.ബാധകമാകും എന്നായിരുന്നു സർക്കാർ നിലപാട്. ജിഎസ്ടിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഗണിക്കുന്ന അപ്‌ലറ്റ് അതോറിറ്റി നേരത്തെ ഇത് ശരിവച്ചിരുന്നു. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.

English Summary:

High Court says 5% GST is enough for Half Cooked Porotta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com