ADVERTISEMENT

ന്യൂഡൽഹി∙ ധനലക്ഷ്മി ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി കെ.കെ.അജിത് കുമാറിനെ നിയമിക്കാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചു. 3 വർഷത്തേക്കാണ് നിയമനം. തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം തേടാനുള്ള നടപടി ഉടനുണ്ടാകും. 

നിലവിൽ ഫെഡറൽ ബാങ്കിൽ പ്രസിഡന്റ് കേഡറിൽ ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫിസറാണ് അജിത് കുമാർ. ഫെഡറൽ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഫെഡറൽ ഓപ്പറേഷൻസ് ആൻഡ് സർവീസസ് ലിമിറ്റഡിന്റെ ഡയറക്ടറുമാണ്.

English Summary:

KK Ajithkumar appointed as dhanalakshmi bank MD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com