ADVERTISEMENT

മുംബൈ∙ തുടരെ 4 ദിവസത്തെ ഇടിവിനു ശേഷം ഓഹരി വിപണിക്ക് നേട്ടത്തോടെ വാരാന്ത്യ ക്ലോസിങ്, ബാങ്കിങ്, ഓട്ടമൊബീൽ ഓഹരികളുടെ വൻതോതിലുള്ള വാങ്ങിക്കൂട്ടലാണ് ഓഹരി സൂചികകൾക്കു തുണയായത്. ഒരു ശതമാനം ഇടിവോടെ ട്രേഡിങ് ആരംഭിച്ച ശേഷമായിരുന്നു വിപണിയുടെ തിരിച്ചുവരവ്. മുംബൈ സൂചിക സെൻസെക്സ് 599.34 പോയിന്റ് (0.83%) നേട്ടത്തോടെ 73,088.33ൽ ക്ലോസ് ചെയ്തു. ദേശീയ ഓഹരി സൂചിക നിഫ്റ്റി 151.15 പോയിന്റ് നേട്ടത്തോടെ  22,147 പോയിന്റിൽ ക്ലോസ് ചെയ്തു. 

നടപ്പു സാമ്പത്തിക വർഷത്തെ വരുമാന വർധനയ്ക്ക് ഇൻഫോസിസ് നൽകിയ മാർഗനിർദേശങ്ങൾ, വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്ന കാരണത്താൽ കമ്പനിയുടെ ഓഹരി വിലയിൽ ഒരു ശതമാനത്തിനടുത്ത് ഇടിവുണ്ടായി. 

ഏഷ്യൻ വിപണികളിൽ സോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവയെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. രാജ്യാന്തര എണ്ണവില (ബ്രെന്റ് ക്രൂഡ്) 0.55% ഉയർന്ന് ബാരലിന് 87.62 ഡോളർ ആയി.

English Summary:

Share market review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com