ADVERTISEMENT

മുംബൈ∙ശേഷിക്കുന്ന ബോയിങ് 747 വിമാനങ്ങളിലൊന്നിനു വിട നൽകി എയർ ഇന്ത്യ. ഒരുകാലത്ത് ആകാശത്തെ രാജാക്കന്മാരായി വിലസിയ വിമാനം മുംബൈയിൽനിന്നു പറന്നകന്നു. യുഎസിലെ പെയിൻഫീൽഡിലേക്കാണ് ‘ആഗ്ര’ എന്നു പേരുള്ള വിമാനം കൊണ്ടുപോയത്. 

ഉപയോഗിച്ച വിമാന എൻജിനും പാർട്സുകളും വിൽക്കുന്ന എയർസെയിൽ എന്ന കമ്പനിയാണ് ‘ആഗ്ര’ വാങ്ങിയത്. വിമാനത്തിന് പൈലറ്റുമാർ യാത്രാമൊഴി നൽകി(വിങ് വേവ്).   രാഷ്ട്രപതിമാർ, ഉപരാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ എന്നിവരെ ലോകം ചുറ്റിച്ച വിമാനങ്ങളാണ് ബോയിങ് 747.  1971ലാണ് എയർ ഇന്ത്യ ആദ്യബോയിങ് 747 വാങ്ങുന്നത്. 4 വിമാനങ്ങളാണ് എയർ ഇന്ത്യക്കുള്ളത്. 2021ൽ അവസാനത്തെ വിമാനവും സർവീസ് അവസാനിപ്പിച്ചു. യുഎസിൽനിന്നുള്ള കമ്പനികൾക്കാണ് നാലു വിമാനവും വിറ്റിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം അവർ ചരക്കു നീക്കത്തിന് ഉപയോഗിക്കുകയും, രണ്ടെണ്ണം പൊളിച്ചുകളയുകയും ചെയ്യാനാണ് സാധ്യത. 

English Summary:

Boeing 747, Air India giving a perfect goodbye

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com