ADVERTISEMENT

ചെറുതോണി (ഇടുക്കി)∙ കൊക്കോ വില ഇന്നലെ 1000 കടന്നു. തിങ്കളാഴ്ച വൈകിട്ട് കിലോഗ്രാമിന് 990 രൂപയ്ക്കു വരെ കച്ചവടം നടന്നിരുന്നു. മികച്ച രീതിയിൽ സംസ്കരിച്ചു വിപണിയിലെത്തിക്കുന്ന പരിപ്പിന് ഇതിലും 30 രൂപ കൂടുതൽ കിട്ടുന്നുണ്ടെന്നു കർഷകർ പറയുന്നു. കർഷകരിൽ നിന്നും കിലോഗ്രാമിന് 1000 രൂപ നിരക്കിൽ ശേഖരിക്കുന്ന ചരക്ക് വ്യാപാരികൾ 1020 രൂപയ്ക്കു വ്യവസായികൾക്കു കൈമാറുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. ആഫ്രിക്കൻ രാജ്യങ്ങളിൽ കാലാവസ്ഥാമാറ്റം മൂലം കൊക്കോ ഉൽപാദനം കുറഞ്ഞതാണു വിലവർധനയ്ക്കു കാരണം.

English Summary:

Cocoa price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com