ADVERTISEMENT

മുംബൈ∙ തുടർച്ചയായ അഞ്ചാം ദിനവും ഓഹരി വിപണി കുതിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ 404.18 ലക്ഷം കോടി രൂപയിലെത്തി. അഞ്ചു ദിവസംകൊണ്ട് നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ വർധന 11.29 ലക്ഷം കോടി രൂപ. സൂചികയായ സെൻസെക്സ് ഇന്നലെ 74000 പോയിന്റ് തിരിച്ചുപിടിക്കുകയും ചെയ്തു. നിഫ്റ്റി 22,550 പോയിന്റിന് മുകളിലാണ് ക്ലോസ് ചെയ്തത്. 

ഇന്നലെ ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റൽ സ്റ്റോക്കുകൾ നിക്ഷേപകർ വൻ തോതിൽ വാങ്ങിക്കൂട്ടി. വ്യാപാരത്തിന്റെ തുടക്കത്തിൽ വിൽപന സമ്മർദം നേരിട്ടെങ്കിലും സെൻസെക്സ് 486 പോയിന്റ് വർധിച്ച് 74,339.44ൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ 718 പോയിന്റ് വരെ കൂടുകയുണ്ടായി. നിഫ്റ്റി 167 പോയിന്റ് കൂടി 22,570ലും ക്ലോസ് ചെയ്തു. ഹിന്ദുസ്ഥാൻ യൂണിലീവർ, ടൈറ്റൻ, ബജാജ് ഫിനാൻസ്, മാരുതി എന്നിവ ഇടിവു നേരിട്ടു.

ആക്സിസ് ബാങ്ക്, എസ്ബിഐ, എൻടിപിസി, നെസ്‌ലെ, സൺ ഫാർമ തുടങ്ങിയവ നേട്ടമുണ്ടാക്കി. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ആക്സിസ് ബാങ്കും നെസ്‌ലെയും മികച്ച ലാഭമുണ്ടാക്കിയെന്ന റിപ്പോർട്ടുകളാണ് നിക്ഷേപകരെ സ്വാധീനിച്ചത്. ആക്സിസ് ബാങ്ക് അറ്റാദായം 17 ശതമാനം കൂടി 7,130 കോടി രൂപയാണ്. നെസ്‌ലേയുടേത് 27 ശതമാനം വർധിച്ച് 934 കോടിയും. വിദേശ നിക്ഷേപകർ ഓഹരി വിറ്റഴിക്കുന്നതും വിപണിയെ കാര്യമായി ബാധിക്കുന്നില്ല. ബുധനാഴ്ച മാത്രം അവർ 2,511 കോടി രൂപയുടെ ഓഹരികൾ വിറ്റു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com