ADVERTISEMENT

ന്യൂഡൽഹി∙ സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിച്ചതായി സംശയിക്കപ്പെടുന്ന അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ബാങ്കുകൾക്ക് വൈകാതെ അനുമതി ലഭിച്ചേക്കും. ഇതുസംബന്ധിച്ച മാർഗരേഖയിൽ റിസർവ് ബാങ്ക് ഭേദഗതി വരുത്തുമെന്നാണ് സൂചന. 

നിലവിൽ അന്വേഷണ ഏജൻസികൾ കേസ് റജിസ്റ്റർ ചെയ്ത ശേഷം മാത്രമേ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കഴിയൂ. പണം ഞൊടിയിടയിൽ പല അക്കൗണ്ടുകളിലൂടെ കടന്നുപോകുമെന്നതിനാൽ ഇത്തരം അക്കൗണ്ട് ഫ്രീസിങ് നടപടികൾ പലപ്പോഴും ഫലപ്രദമല്ല.

തുടർച്ചയായി സൈബർ തട്ടിപ്പുകളിൽ ഏർപ്പെടുന്ന അക്കൗണ്ടുകൾ താൽക്കാലികമായി വിലക്കാൻ ബാങ്കുകൾക്ക് അധികാരം നൽകുന്ന തരത്തിലായിരിക്കും ഭേദഗതി.

English Summary:

Freeze on suspect bank accounts to fight cyber fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com