ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ പ്രാദേശിക സർവീസ് ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 100 ചെറു വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ തയാറെടുക്കുന്നു. എടിആർ, എംബ്രായർ തുടങ്ങിയ വിമാന നിർമാതാക്കളുമായി കമ്പനി ചർച്ച നടത്തുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഇതു സംബന്ധിച്ച് ഇൻഡിഗോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ചെറു വിമാനങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഇൻഡിഗോയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് കൈക്കൊണ്ടിട്ടില്ല. 50 വിമാനങ്ങൾ വാങ്ങാൻ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. പ്രകടനം വിലയിരുത്തിയ ശേഷമാകും ബാക്കി 50 കൂടി വാങ്ങുക. 78 സീറ്റുള്ള 45 എടിആർ വിമാനങ്ങൾ നിലവിൽ ഇൻഡിഗോയ്ക്ക് ഉണ്ട്. രാജ്യത്തെ ഇടത്തരം നഗരങ്ങൾക്കിടയിൽ വിമാന സർവീസ് ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

English Summary:

IndiGo to buy small planes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com