ADVERTISEMENT

ന്യൂഡൽഹി∙ വ്യാജ രേഖകൾ ഉപയോഗിച്ച് എടുത്തതെന്ന് സംശയിക്കുന്ന, കേരളത്തിലെ 15,600 മൊബൈൽ കണക‍്ഷനുകൾക്കെതിരെ കേന്ദ്രം നടപടിക്ക് ഒരുങ്ങുന്നു. രാജ്യമാകെ 6.8 ലക്ഷം കണക‍്ഷനുകൾക്കെതിരെയാണ് നടപടി.

ഈ കണക‍്ഷനുകളുടെ കെവൈസി (തിരിച്ചറിയൽ) പരിശോധന വീണ്ടും നടത്താനും, അത് പരാജയപ്പെട്ടാൽ സിം ബ്ലോക് ചെയ്യാനുമാണ് നിർദേശം. 60 ദിവസത്തിനകം പരിശോധന പൂർത്തിയാക്കാൻ ടെലികോം കമ്പനികളോട് കേന്ദ്രം ഉത്തരവിട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ടെലികോം വകുപ്പ് രാജ്യമാകെ റദ്ദാക്കിയത് 1.58 കോടി തട്ടിപ്പ് മൊബൈൽ കണക‍്ഷനുകളാണ്. കേന്ദ്രത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യാജ സിം കാർഡ് വേട്ട ('അസ്ത്ര്'–ASTR) വഴിയാണ് ഏറ്റവുമധികം തട്ടിപ്പു സിം കാർഡുകൾ റദ്ദാക്കപ്പെട്ടത്. 

English Summary:

Action against mobile connections made using fake documents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com