ADVERTISEMENT

ദൈനംദിനാവശ്യങ്ങൾക്കും അത്യാവശ്യങ്ങൾക്കും വേണ്ട പണം നാം ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കും. ബാക്കിയുള്ളത് സ്ഥിരനിക്ഷേപവുമാക്കും. എന്നാൽ ഇതു രണ്ടും ആദായകരമല്ല. ആദായനികുതി നൽകുന്ന ഇടത്തരക്കാരെ സംബന്ധിച്ചാകട്ടെ കിട്ടുന്നത് നെഗറ്റീവ് റിട്ടേൺ അഥവാ നഷ്ടമാണ്.

അതെങ്ങനെ?

കിട്ടുന്ന പലിശയിൽ നിന്നു പണപ്പെരുപ്പം കുറച്ചുള്ള റിട്ടേണാണ് ‘റിയൽ റേറ്റ്’. ഇതിൽനിന്നു ബാധകമായ ആദായനികുതി കൂടി കുറച്ചാലേ യഥാർഥ ആദായമാകൂ.

2000 മുതൽ 2017 വരെയുള്ള 18 വർഷക്കാലത്ത് സ്ഥിരനിക്ഷേപ പലിശ ശരാശരി 7.43 ശതമാനമായിരുന്നു. ഇതനുസരിച്ച് 5%, 20%, 30% നികുതി സ്ലാബിലുള്ളവർക്ക് നികുതി കുറച്ച ശേഷമുള്ള പലിശ യഥാക്രമം 7.04%, 5.88%, 5.11% എന്നിങ്ങനെയായിരിക്കും.

ഇതിൽ നിന്നു പണപ്പെരുപ്പം കുറച്ചാലേ യഥാർഥ ആദായമാകൂ. ഈ കാലത്തെ ശരാശരി പണപ്പെരുപ്പം 6.65 ശതമാനമാണ്. ഇതുകൂടി പരിഗണിക്കുമ്പോൾ ഓരോ സ്ലാബിലുള്ളവർക്കും കിട്ടുന്ന ആദായം യഥാക്രമം 0.37, - 0.72 , - 1.44 ശതമാനം വീതമാണ്. നെഗറ്റീവ് റിട്ടേൺ എന്നാൽ നഷ്ടം.

അതായത്, അഞ്ചു ശതമാനം നികുതിയുള്ളവർക്ക് സ്ഥിരനിക്ഷേപത്തിൽ നിന്നു നാമമാത്ര പലിശയേ(0.37%) കിട്ടൂ. 20–  30% സ്ലാബിലുള്ളവർക്കാകട്ടെ നഷ്ടമാണ് സംഭവിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com