ADVERTISEMENT

40 വയസുവരെയുള്ള ആൾ ആദ്യം ചെയ്യേണ്ടത് അയാളുടെ വരുമാനത്തിന്റെ 40 ശതമാനം അടിയന്തിര ആവശ്യത്തിനുള്ള തുകയായി മാറ്റി വെക്കുകയാണ്. അതായത് നിലവിൽ അയാളുടെ എല്ലാ ചെലവിനും വേണ്ടിയുള്ളതിന്റെ ആറുമടങ്ങ് ഏതെങ്കിലും ബാങ്ക് അക്കൗണ്ടിൽ മാറ്റി വെക്കുക. നേരത്തെ സൂചിപ്പിച്ചതു പോലെ അടിയന്തിര ഘട്ടത്തിലല്ലാതെ അതിൽ തൊടാനെ പാടില്ല. രണ്ടാമത്തെത് കുടുംബത്തിന്റെ പരിരക്ഷയ്ക്കായി ടേം ഇൻഷുറൻസ് എടുക്കുകയാണ്. അടുത്തത് കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് എടുക്കുക യാണ്.

ആറുമാസത്തേക്ക് ജോലിയില്ലാതായാൽ ചെലവുകൾ നടത്താനുള്ള തുകയാണ് ആദ്യത്തേത്. രണ്ടാമത്തേത് അയാൾ മരിച്ചു പോയാൽ കുടുംബത്തിനുള്ള പരിരക്ഷയാണ്. അയാളുടെ അസാന്നിധ്യത്തിലും കുടുംബത്തിന് അല്ലലില്ലാതെ ജീവിക്കാൻ അതു സഹായിക്കും. അസുഖം വന്നാൽ അതിനുള്ള ചെലവുകൾ തങ്ങാന്‍ മെഡിക്കൽ ഇൻഷുറൻസ് സഹായിക്കും. നിത്യചിലവിനുള്ള പണം കൂടി എടുത്തതിനുശേഷം കൈയിൽ ബാക്കിയുള്ള പണമാണ് നിക്ഷേപത്തിനായുള്ളത്.

അതിൽ 15ശതമാനം  വേണമെങ്കിൽ സ്വർണത്തിൽ നിക്ഷേപിക്കാം.ബാക്കിയുള്ളതിന്റെ 60 ശതമാനം വരെ 20നും 40 നും ഇടയിൽ പ്രായമുള്ള ആൾക്ക് ഓഹരിയിലും  ബാക്കി 15 ശതമാനം കടപത്രാധിഷ്ഠിത മേഖലകളിവും നിക്ഷേപിക്കാം. നിക്ഷേപത്തിന്റെ തുടക്കത്തിലും മധ്യവയസിലും ഇതിന്റെ ശതമാനം മാറും. വരുമാനത്തിന്റെ 30–35 ശതമാനമെങ്കിലും യുവതലമുറ നിക്ഷേപത്തിനായി മാറ്റി വെക്കുന്നതാണ് നല്ലത്.

റിട്ടയർമെന്റിൽ മാത്രമെ വായ്പയെ ആശ്രയിക്കാൻ പറ്റാത്തതുള്ളു. നമ്മുടെ ക്രെഡിറ്റ് സ്കോറിനെ ആശ്രയിച്ച് വായ്പ എളുപ്പത്തിൽ ലഭിക്കുമെന്നതിനാൽ ബാക്കിയെല്ലാ കാര്യങ്ങളും കടമെടുത്ത് നമുക്ക് സാധിക്കാനാകും. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം കടം എടുക്കുന്നത് എന്തിനു വേണ്ടിയാണെന്ന് ആദ്യം തന്നെ വ്യക്തമായി മനസിലാക്കണം. ആസ്തി സമ്പാദനത്തിനാണെങ്കിൽ അതു നല്ലതാണ്, അതേസമയം ക്രെഡിറ്റ് കാർഡുപയോഗിച്ച് ആഡംബര സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതു പോലെയുള്ള പെട്ടെന്നുള്ള ആഗ്രഹങ്ങൾ സഫലീകരിക്കുക മാത്രമാണ് ലക്ഷ്യമെങ്കിൽ കടമെടുക്കുന്നത് നല്ലതല്ല. 

 മുംബൈയിലെ ഇംപെറ്റസ് വെൽത്ത് മാനേജ്മെന്റിന്റെ പ്രിൻസിപ്പൽ ഓഫീസർ ആണ് ലേഖകൻ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com