ADVERTISEMENT

അക്കൗണ്ടിലെ നിക്ഷേപ ബാക്കിയിൽ നിന്നു നിബന്ധനകൾക്കു വിധേയമായി വായ്പ എടുക്കാം. താൽക്കാലിക വായ്പ, നോൺ റീഫണ്ടബിൾ അഡ്വാൻസ് (NRA) എന്നിങ്ങനെ രണ്ടു തരം വായ്പകളുണ്ട്. താൽക്കാലിക വായ്പയുടെ രണ്ടു തവണ തിരിച്ചടച്ച ശേഷം എൻആർഎ ആക്കി മാറ്റാം. നിലവിൽ ജീവനക്കാരുടെ േസവന, വേതന വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയറായ സ്പാർക്ക് വഴിയാണ് ജിപിഎഫ് വായ്പാ അപേക്ഷകൾ സമർപ്പിക്കേണ്ടത്.

താൽക്കാലിക വായ്പ

∙ ജീവനക്കാരുടെയും ആശ്രിതരുടെയും ചികിത്സ, വിദ്യാഭ്യാസം, വിവാഹം, മരണാനന്തര െചലവുകൾ, ഗൃഹോപകരണങ്ങൾ വാങ്ങാൻ എന്നിവയ്ക്കെല്ലാം ലഭിക്കും. വായ്പ പലിശരഹിതമാണ്.

∙ കുറഞ്ഞ തിരിച്ചടവു കാലയളവ് 12 ഉം പരമാവധി 36 ഉം തവണയാണ്. താൽപര്യമുണ്ടെങ്കിൽ കൂടുതൽ തവണകൾ ഒരു മാസം തിരിച്ചടയ്ക്കാം.

∙ ജിപിഎഫ് അക്കൗണ്ടിലുള്ള ബാക്കിനിൽപിന്റെ 75% വരെ വായ്പ എടുക്കാം.

∙ രണ്ടു താൽക്കാലിക വായ്പകൾ തമ്മിൽ ആറു മാസത്തെ ഇടവേള വേണം. ശമ്പളരഹിത അവധിയിലും സസ്പെൻഷൻ സമയത്തും താൽക്കാലിക വായ്പ എടുക്കാം.

നോൺ റീഫണ്ടബിൾ അഡ്വാൻസ് (NRA)

∙ 10 വർഷം സർവീസ് പൂർത്തിയാക്കിയവർക്കാണ് അർഹത. ക്രെഡിറ്റ് ബാലൻസിന്റെ 75% വരെ എടുക്കാം. പലിശരഹിതമാണ്. തിരിച്ചടയ്ക്കേണ്ട. മാസംതോറുമുള്ള തവണ ഭാരം ഇല്ല.

∙ ആശ്രിതരുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, ഭൂമി വാങ്ങുന്നതിന്, ഗൃഹനിർമാണം, അറ്റകുറ്റപ്പണി, വാഹനം വാങ്ങുന്നതിന്, ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് ഒക്കെ ലഭിക്കും. 

∙ ഒരേ ആവശ്യത്തിന് ഒരു തവണ മാത്രമേ വായ്പ അനുവദിക്കൂ. തിരിച്ചടവ് സാധ്യമാകുന്നില്ലെങ്കിൽ നിലവിലുള്ള താൽക്കാലിക വായ്പ എൻആർഎ ആക്കി മാറ്റാം.

 വേണം ശരിയായ പ്ലാനിങ്

ജിപിഎഫ് സംബന്ധിച്ച ശരിയായ പ്ലാനിങ് ഉണ്ടെങ്കിൽ ആവശ്യ നേരത്ത് വായ്പ എടുക്കാൻ േവണ്ട ബാലൻസ് ക്രെഡിറ്റിലുണ്ടാകും. നിക്ഷേപത്തിന് ആദായനികുതി വകുപ്പ് 80സി പ്രകാരം ഇളവുണ്ട്. കുറഞ്ഞ നിക്ഷേപം അടിസ്ഥാന ശമ്പളത്തിന്റെ 6 ശതമാനവും പരമാവധി അടിസ്ഥാന ശമ്പളവുമാണ്. തുടക്കക്കാർ 10 ശതമാനമെങ്കിലും നിക്ഷേപിച്ചു തുടങ്ങുന്നതാണ് ഉചിതം. ശമ്പള വർധനവിനനുസരിച്ചു നിക്ഷേപം വർധിപ്പിച്ചാൽ ബാലൻസ് തുക വർധിക്കുകയും ആദായനികുതി ബാധ്യത കുറയുകയും ചെയ്യും. സാമ്പത്തിക വർഷത്തിൽ രണ്ടു തവണ ജിപിഎഫിലെ സബ്സ്ക്രിപ്ഷൻ വർധിപ്പിക്കാനും ഒരു തവണ കുറയ്ക്കാനും സൗകര്യമുണ്ട്. ഡിഎ കുടിശിക, ശമ്പള പരിഷ്കരണത്തിന്റെ കുടിശിക തുടങ്ങിയവയൊക്കെ കാലതാമസം കൂടാതെ ജിപിഎഫിൽ ലയിപ്പിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അല്ലാത്തപക്ഷം പലിശയിനത്തിൽ നഷ്ടം ഉണ്ടാകാം.ജിപിഎഫ്  നിക്ഷേപം ഓരോരുത്തരുടെയും സാമ്പത്തികാവശ്യങ്ങൾക്കനുസൃതമായി രൂപപ്പെടുത്തിയെടുത്താൽ വായ്പയ്ക്കായി മറ്റു സ്ഥാപനങ്ങളെ ആശ്രയിക്കുന്നതിൽനിന്നും പലിശഭാരത്തിൽനിന്നും പരിധിവരെ ഒഴിവാകാം. സുരക്ഷിതമായ റിട്ടയർമെന്റ് ജീവിതത്തിന് ഇതു പ്രയോജനപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com