ADVERTISEMENT

പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും എല്ലാം നഷ്ടമായി വിറങ്ങലിച്ചിരിക്കുകയാണ് ജനങ്ങൾ. വീടുൾപ്പടെ എല്ലാം കുത്തിയൊലിച്ചു ഇല്ലാതായപ്പോൾ വിലപ്പെട്ട രേഖകൾ പോലുമില്ലാതെ ഇനി എന്തുചെയ്യുമെന്നറിയാത്ത അവസ്ഥ..  രേഖകൾ ഇല്ലാതെ ഇൻഷുറൻസ് ക്ലെയിം പോലും െചയ്യാനുമാകില്ല. എല്ലാ ഇൻഷുറൻസ് കമ്പനികളും പോളിസിയുടെ കോപ്പി നിങ്ങളുടെ ഇ–മെയിലിൽ അയച്ചിട്ടുണ്ടാകും. വാഹന ഇൻഷുറൻസ് ആണെങ്കിലും വീടിന്റെ ഇൻഷുറൻസ് ആണെങ്കിലും അത് നിങ്ങളുടെ ഇ–മെയിലിൽ അയച്ചിരിക്കും. ഇത് ഡൗൺ ലോഡ് ചെയ്ത് ഉപയോഗിക്കാം. ബാങ്കുകളും മറ്റും ഇപ്പോൾ പ്രധാനപ്പെട്ട രേഖകളുടെ കോപ്പി ഇമെയിൽ അയയ്ക്കാറുണ്ട്. അവയും അത്തരത്തിൽ തന്നെ സൂക്ഷിക്കാനാകും.

പറ്റുമെങ്കിൽ നിങ്ങളുടെ എല്ലാ പ്രധാന രേഖകളും ഡിജിറ്റൽ ലോക്കറിലും ഒരു കോപ്പി മെയിലിലും സൂക്ഷിക്കുക.പ്രളയം പോലുള്ള ദുരന്തത്തിൽ പെട്ട് രേഖകൾ നഷ്ടമായാലും ഡിജിറ്റൽ കോപ്പി ഉപയോഗിക്കാം. ഡിജിറ്റൽ ലോക്കർ രേഖകൾ നിയമ സാധുത ഉള്ളവയാണ്. ഡിജി ലോക്കർ എന്ന ആപ് ഇതിനായി ഡൗണ്ടലോഡ് ചെയ്യേണ്ടതുണ്ട്.

കേന്ദ്ര സർക്കാരിന്റെ ഇട്രോണിക്സ്– ഐടി മന്ത്രാലയം നടപ്പിലാക്കിയതാണ് ഡിജിലോക്കർ. പ്രധാനപ്പെട്ട രേഖകൾ ഡിജിറ്റൽ രൂപത്തിൽ അതിൽ സൂക്ഷിക്കാവുന്ന സംവിധാനമാണ്. അക്കാഡമിക് സർട്ടിഫിക്കറ്റുകൾ, ലൈസൻസ് വാഹന രേഖകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകളെല്ലാം ഡിജിറ്റൽ രൂപത്തിലാക്കി ലോക്കറിൽ സേവ് ചെയ്യാം. ആധാർ നമ്പർ ഉപയോഗിച്ച്  ഡിജി ലോക്കറിൽ സൈൻ- ഇൻ ചെയ്യാം. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽ വരുന്ന ഒടിപി പാസ്സ്‌വേർഡ് ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങാം മാക്സിമം ഒരു ജിബി വരെ ഡാറ്റാ സ്റ്റോറേജ് ചെയ്യാനാകും. കൊട്ടക് മഹീന്ദ്ര പോലുള്ള ബാങ്കുകളിൽ നെറ്റ് ബാങ്കിങ് തുടങ്ങുന്നതിനു ഡി ജി ലോക്കർ ഡോക്യുമെന്റ് ഉപയോഗിക്കാമെന്ന് അംഗീകരിച്ചിട്ടുണ്ട് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com