ADVERTISEMENT

ഒത്തുപോകാനാകാത്ത സാഹചര്യങ്ങളിൽ വിവാഹ ബന്ധം വേർപെടുത്തി ജീവിക്കുന്നവർ ധാരാളമാണിന്ന്. അല്ലെങ്കിൽ ജീവിത പങ്കാളിയുടെ വിയോഗത്താൽ ഒറ്റപ്പെട്ടു പോകുന്നവരും ഉണ്ടാകാം. ഒറ്റയ്ക്കാകുമ്പോൾ സ്ത്രീയായാലും പുരുഷനായാലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ചിലപ്പോൾ വളരെ കൂടുതലായിരിക്കാം. വീട്ടിൽ മെച്ചപ്പെട്ട വേതനം ലഭിക്കുന്നതു പുരുഷനായിരിക്കാം.അതുകൊണ്ടുതന്നെ സ്ത്രീകളെയാണ് ഇത് കൂടുതലും ബാധിക്കുക. വേർപിരിയുന്നതോടെ കുട്ടികളുടെ ചുമതലകൾ കൂടുതലും സ്ത്രീകൾക്കായിരിക്കും. തനിച്ചു കുട്ടികളെ വളർത്തേണ്ടി വരുന്ന അമ്മയുടെ ഏറ്റവും വലിയ പ്രശ്നം സാമ്പത്തികം തന്നെയാണ്. ഇവർ ഏറ്റവുമാദ്യം ചെയ്യേണ്ടത് നല്ലൊരു ജോലി കണ്ടുപിടിക്കുക എന്നതാണ്. മറ്റുള്ളവരിൽനിന്നുള്ള അവഗണന, ചോദ്യശരങ്ങൾ എല്ലാം നേരിടേണ്ടിവരും. ജീവിത സാഹചര്യങ്ങളിൽ പതറാതെ മുന്നോട്ടുപോകുന്ന ഇത്തരക്കാർ ശ്രദ്ധിക്കേണ്ട ചില സാമ്പത്തിക കാര്യങ്ങളിതാ.

∙ ജീവനാംശമായോ കുടുംബ സ്വത്തായോ ലഭിക്കുന്ന തുക ബുദ്ധിപൂർവം ചെലവഴിക്കുക. 

∙ നിയമപരമായ കാര്യങ്ങൾ (legal paper work) എല്ലാം ശ്രദ്ധാപൂർവം തയാറാക്കുക. പിഴവ് പറ്റാതിരിക്കാൻ ശ്രദ്ധിക്കണം.

∙ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതു വരെ വലിയൊരു തുക റിയൽ എസ്റ്റേറ്റ് പോലുള്ളവയിൽ നിക്ഷേപിച്ച് പെട്ടുപോകാതെ ശ്രദ്ധിക്കണം. 

∙ പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് വായ്പ എടുക്കുന്നതിനു പകരം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സമീപിക്കുക. പ്രതിമാസ ഇഎംഐ അടക്കാനുള്ള വരുമാനം ഉണ്ടെന്നു ഉറപ്പു വരുത്തിയിട്ടുമാത്രം വായ്പ എടുക്കുക.

∙ സാമ്പത്തിക കാര്യങ്ങൾക്ക് സ്വകാര്യ സ്ഥാപനങ്ങൾക്കു പകരം ബാങ്കിനെ സമീപിക്കുന്നതാണ് ഉചിതം.

∙ മാസ വരുമാനത്തിൽനിന്നു മിച്ചംപിടിച്ച് എസ്ഐപിയിൽ നിക്ഷേപിക്കാം.

∙ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മികച്ച ചൈൽഡ് പ്ലാനിൽ നിക്ഷേപിക്കാം. 

∙ ജീവിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വരവറിഞ്ഞ് ചെലവഴിക്കാൻ പഠിക്കുക. 

∙ ടേം ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ നിർബന്ധമായും എടുത്തിരിക്കണം. 

∙ വാർധക്യകാല ജീവിതത്തിനായും ചെറിയൊരു തുക മാറ്റിവയ്ക്കണം. 

∙ വിൽപത്രം തയാറാക്കി വയ്ക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com