ആദായ നികുതി ഇ-അസസ്‌മെന്റ് : പാന്‍ ഇല്ലാത്തവര്‍ അയോഗ്യര്‍
Mail This Article
ആദായ നികുതി ഇ-അസസ്‌മെന്റിന് പാന്‍ അല്ലെങ്കില്‍ ഇ-ഫയലിങ് അക്കൗണ്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് സിബിഡിറ്റി.
പെര്‍മെനന്റ് അക്കൗണ്ട് നമ്പറോ (പാന്‍) ഇ-ഫയലില്‍ അക്കൗണ്ടോ ഇല്ലാത്ത നികുതിദായകര്‍ ഇ- അസസ്‌മെന്റിന് അയോഗ്യരായിരിക്കും എന്ന് സിബിഡിറ്റി അറിയിച്ചു. നികുതിദായകരും ഉദ്യോഗസ്ഥരും നേരിട്ട് ഇടപെടാതെ ആദായ നികുതി സംബന്ധമായ പരിശോധനകള്‍ ഇലക്ട്രോണിക് മാര്‍ഗത്തിലാക്കുന്നതിനായി ഇ-അസസ്‌മെന്റ് സംവിധാനം ഒക്ടോബര്‍ 8 മുതല്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
അസാധാരണ സാഹചര്യങ്ങളില്‍ നികുതി ദായകര്‍ക്ക് നേരിടേണ്ടി വരുന്ന റെയ്‌ഡുകള്‍ ഈ സംവിധാനത്തിന്റെ പരിധിയില്‍ വരില്ല എന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിറ്റി) അറിയിച്ചു.
ഇ-അസസസ്‌മെന്റ്‌് സംവിധാനത്തിന്റെ ഭാഗമായിട്ടുള്ളവര്‍ അവരുടെ പ്രതികരണങ്ങളും തെളിവുകളും മറ്റ് എല്ലാ ആശയവിനിമയങ്ങളും ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുള്ള ഇ- ഫയലിങ് അക്കൗണ്ട് വഴി വേണം നടത്തുന്നത്.
ഇ-അസസ്‌മെന്റ് സംബന്ധിച്ച ആശയവിനിമയങ്ങള്‍ക്ക് ഡിഐഎന്‍( ഡോക്യുമെന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) ഉണ്ടായിരിക്കണം എന്നും നിര്‍ദ്ദേശമുണ്ട്. ആദായ നികുതി നിര്‍ണയം കൂടുതല്‍ സുതാര്യമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്.