ADVERTISEMENT
 ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരായ എസ്ബിഐ കാര്‍ഡ് കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റുകള്‍ക്കായി 'എസ്ബിഐ കാര്‍ഡ് പേ' അവതരിപ്പിച്ചു. ഹോസ്റ്റ് കാര്‍ഡ് എമ്യുലേഷന്‍ (എച്ച്‌സിഇ) സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സംവിധാനം മൊബൈല്‍ ഫോണ്‍ വഴിയുള്ള പേയ്‌മെന്റുകള്‍ കൂടുതല്‍ വേഗത്തിലും സുരക്ഷിതവുമാക്കുന്നു. എസ്ബിഐ കാര്‍ഡ് പേ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സാധ്യമായ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകളില്‍ സ്പര്‍ശനമില്ലാതെ തന്നെ പേയ്‌മെന്റുകള്‍ നടത്താം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതെയും പിന്‍ എന്റര്‍ ചെയ്യാതെയും മൊബൈലില്‍ ഒന്ന് ടാപ് ചെയ്ത് മാത്രം ഇടപാടു നടത്താം. ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന ഈ സംവിധാനം എസ്ബിഐ കാര്‍ഡ് മൊബൈല്‍ ആപ്പാണ് ഒരുക്കിയിട്ടുള്ളത്. ഒറ്റ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് അക്കൗണ്ട് പരിപാലനവും സ്പര്‍ശനമില്ലാത്ത പേയ്‌മെന്റുകളും ഇതോടെ സാധ്യമാകുന്നു. എച്ച്‌സിഇ സാധ്യമായ ആപ്പുകളിലൂടെ നിലവില്‍ ഒറ്റത്തവണ 2000 രൂപയും ഒരു ദിവസം 10,000 രൂപയുടെയും ഇടപാടു നടത്താം.
എസ്ബിഐ കാര്‍ഡ് പേ ഉപയോഗിക്കുന്നതിനായി കാര്‍ഡ് ഉടമകള്‍ എസ്ബിഐ കാര്‍ഡ് മൊബൈല്‍ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉപയോക്താവിന് മൊബൈല്‍ ഏതെങ്കിലും പിഒഎസ് ടെര്‍മിനലിന് അടുത്ത് കൊണ്ടു വന്ന് ഇടപാടു നടത്താം. വിസ പ്ലാറ്റ്‌ഫോമിലാണ് ഈ സൗകര്യം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഒഎസ് കിറ്റ്കാറ്റ് 4.4ലും മുകളിലുമുള്ള വെര്‍ഷനിലെ ഏത് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലും സൗകര്യം ലഭ്യമാണ്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com