ADVERTISEMENT

രാജ്യത്തെ ഉപഭോക്തൃ ചോദന(സാധനങ്ങളുടെ ഡിമാന്റ്) മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യക്തികളുടെ ആദായ നികുതിയില്‍ ആനുകൂല്യം പ്രഖ്യാപിച്ചേക്കും. ഫെബ്രുവരിയിലെ ബജറ്റില്‍ ഇതുണ്ടാകുമെന്നാണ് സൂചനകള്‍.

ആദായ നികുതിയില്‍ ഇളവ് നല്‍കി ആ പണം വിപണിയിലേക്ക് ഒഴുക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നികുതി ദായകരുടെ ബാധ്യത, പ്രത്യേകിച്ച് 10 ലക്ഷത്തിന്റെ മുകളിലുള്ളവരുടെ സ്ലാബില്‍ കുറക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ 30 ശതമാനമാനത്തിലധികം നികുതി ചുമത്തുന്നതാണ്10 ലക്ഷത്തില്‍ തുടങ്ങുന്ന ഈ സ്‌ളാബ്. ഇതോടൊപ്പം നികുതി ദായകനുള്ള വീട്ടുവാടക,ചില തരം ബാങ്ക് ഡിപ്പോസിറ്റിനുള്ള പലിശ എന്നിവ സംബന്ധിച്ച ചട്ടങ്ങളിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. നിലവില്‍ അഞ്ച് ലക്ഷം വരെയുള്ള വരുമാനത്തിന് ടാക്‌സ് ഇല്ല. അഞ്ച് മുതല്‍ 10 ലക്ഷം വരെ 20 ശതമാനവും മുകളില്‍ 30 ശതമനാവുമാണ് നികുതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com