ഇനി കൈയിൽ പാൻ കാർഡ് നിർബന്ധമില്ല

Mail This Article
നിലവിലെ ആദായനികുതി ചട്ടം അനുസരിച്ച് പാൻ കാർഡ് കൈയിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. യുടിഐ എസ്എൽ, എൻഎസ് ഡിഎൽ– ടിഐഎൻ എന്നിവ നൽകുന്ന ഇ– പാൻ മതിയാകും. ആവശ്യമായി വരുമ്പോൾ ഇതിന്റെ പിഡിഎഫ് ഫയൽ കാണിച്ചാൽ മതി.
പാൻ നഷ്ടപ്പെട്ടാൽ
എന്നാൽ ഇന്ന് സാധാരണക്കാർക്കു പോലും പാൻ കാർഡ് അനിവാര്യമാണ്. അതുകൊണ്ടു തന്നെ കാർഡു നഷ്ടപ്പെടുകയോ കേടു പാടു പറ്റുകയോ ചെയ്താൽ എന്തു ചെയ്യും എന്നത് ഒരു പ്രശ്നമാണ്.
റീപ്രിന്റ് എടുക്കാം
പാൻ ഇഷ്യു ചെയ്യുന്ന യുടിഐ എസ്എൽ, എൻഎസ് ഡിഎൽ– ടിഐഎൻ എന്നീ ഏജൻസികളെ സമീപിച്ചാൽ റീ പ്രിന്റ് എടുക്കാം. ഈ സ്ഥാപനങ്ങളുടെ പോർട്ടലുകൾ വഴി ഓൺ ലൈനായും റീ പ്രിന്റിനു അപേക്ഷിക്കാം. ആദായനികുതി വകുപ്പ് രേഖകളിൽ ഉള്ള നിങ്ങളുടെ അഡ്രസിൽ അയച്ചു തരും. അതിനു 50 രൂപ ഫീസ് നൽകണം. ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് അയച്ചു കിട്ടാൻ 959 രൂപയാണ്.