ADVERTISEMENT
ഒരു വര്‍ഷത്തിലേറെയായി കുറഞ്ഞു വരുന്ന പലിശ നിരക്ക് പെന്‍ഷന്‍കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നു. പലിശ നിരക്കിലെ കുറവ് വ്യക്തിഗത നിക്ഷേപകരെ എത്ര കണ്ട് ബാധിച്ചുവെന്നത് സംബന്ധിച്ച് എസ് ബി ഐ നടത്തിയ പഠനത്തിലാണ് ഇത് ഏറ്റവും അധികം ബാധിച്ചത് ജീവിത സായാഹ്നത്തില്‍ പലിശ വരുമാനം കൊണ്ട് നിത്യചെലവ് കഴിക്കാം എന്ന് കരുതിയിരുന്ന പെന്‍ഷണര്‍മാരെയാണെന്ന് പറയുന്നത്. ശരാശരി പെന്‍ഷണര്‍ക്ക് ഒരു വര്‍ഷം ചുരുങ്ങിയത് 5845 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് എസ് ബി ഐ പറയുന്നത്. രാജ്യത്ത് നാലു കോടി വിരമിച്ചവരുണ്ട്. ഇവരുടെ ശരാശരി ടേം ഡെപ്പോസിറ്റ് 3.34 ലക്ഷം രൂപയാണ്. 2015 ല്‍ ഇവര്‍ക്ക് ഇതിന് ലഭിച്ചിരുന്ന പലിശ 8.5 ശതമാനമായിരുന്നുവെങ്കില്‍ ഇന്ന് അത് 6.75 ആയി കുറഞ്ഞു. അന്ന് പലിശയിനത്തിലെ വാര്‍ഷിക വരുമാനം 28,390 രൂപയായിരുന്നുവെങ്കില്‍ ഇന്നത് 22,545 ആയി. അതായിത് വാര്‍ഷിക നഷ്ടം 5,845 രൂപ. രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടതോടെ ആര്‍ ബി ഐ തുടര്‍ച്ചയായി അഞ്ച് തവണയാണ് റിപ്പോ നിരക്കിൽ കുറവ് വരുത്തിയത്.  6.5 ല്‍ നിന്നും 5.15 ശതമാനമായിട്ടാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്തിയത്. അതായിത് 135 ബേസിസ് പോയിന്റ് (100= 1%). ഇതാണ് മുതിര്‍ന്ന പൗരന്‍മാരുടെ പലിശ വരുമാനത്തെ പ്രതികൂലമായി ബാധിച്ചത്. അതേസമയം വായ്പ പലിശയിലും ഇത് നിഴലിച്ചത് വായ്പ എടുക്കുന്നവര്‍ക്ക് ആശ്വാസമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com