ADVERTISEMENT

കേരളാ സര്‍ക്കാരിന്റെ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്കുളള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ബിരുദപഠനത്തിന് ഒന്നാം വര്‍ഷം 12,000 രൂപയും രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ 18,000,24,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ്. ബിരുദാനന്തര ബിരുദത്തിന് ഇത് 40,000-60,000 ആണ്. 

ആര്‍ക്കെല്ലാം അപേക്ഷിക്കാം

സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഐ എച്ച് ആര്‍ ഡി, അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ സമാനമായ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എന്നാല്‍ പ്രൊഫഷണല്‍ കോഴ്‌സുകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

വിദ്യാര്‍ഥി ചെയ്യേണ്ടത്

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ അപേക്ഷകര്‍ക്ക് റജിസ്റ്റര്‍ ചെയ്യാം. വിലാസം www.kshec.kerala.gov.in. ഇവിടെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കി ഇതിന്റെ കോപ്പി ഫോട്ടോ ഒട്ടിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സ്ഥാപന മേലധികാരിക്ക് കൈമാറണം. വിവരങ്ങള്‍ തെറ്റായി നല്‍കിയ അപേക്ഷകള്‍ നിരസിക്കും. വെബ്‌സൈറ്റിലെ താത്കാലിക സിലക്ഷന്‍ ലിസ്റ്റ് പിരിശോധിക്കണം. 

തിരഞ്ഞെടുക്കപ്പെടുന്നവരുടെ അന്തിമ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഒരിക്കല്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ അക്കാദമിക് മികവ് നോക്കി മാത്രമായിരിക്കും ഇത് പുതുക്കുക. 

ഡിസംബര്‍ 31

പൊതുവിഭാഗത്തില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് സയന്‍സ് ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ 75 ശതമാനം മാര്‍ക്ക് വേണം. ഹ്യുമാനിറ്റീസ്,സോഷ്യല്‍ സയന്‍സിന് 60 ശതമാനം മതി. മറ്റ് വിഭാഗങ്ങള്‍ക്ക് നിയമപ്രകാരമുള്ള ഇളവുണ്ട്. അപേക്ഷ ഒണ്‍ലൈനായി ഡിസംബര്‍ 31 വരെ നല്‍കാം. ഈ അക്കാദമിക് വര്‍ഷം 1000 സ്‌കോള്‍ഷിപ്പുകളാണ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com