ADVERTISEMENT

വിദ്യാഭ്യാസത്തിന് ചെലവേറിയതോടെ നല്ലൊരു ശതമാനം വിദ്യാര്‍ഥികളും ഇന്ന് ഉന്നത വിദ്യഭ്യാസത്തിന് ബാങ്ക് വായ്പകളെ ആണ് ആശ്രയിക്കുന്നത്. വിദ്യാഭ്യാസചെലവുകള്‍ക്കു അതിവേഗത്തില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. അഞ്ച്് വര്‍ഷം മുമ്പു വരെ എഞ്ചിനീയറിംഗ്,നഴ്‌സിംഗ് പഠനത്തിന് നാലും അഞ്ചും ലക്ഷം രൂപയാണ് ബാങ്കുകളില്‍ നിന്ന് ശരാശരി വിദ്യാര്‍ഥി  വായ്പയെടുത്തിരുന്നതെങ്കില്‍ രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞതും കുറഞ്ഞ കൂലിയും മൂലം ഇന്ന് അതേ കുട്ടികള്‍ വലിയ വായ്പ എടുത്ത് വിദേശത്ത്് ഉപരിപഠനത്തിന് പോയി അവിടെ കൂടുകയാണ്. 

വാതിലുകള്‍ തുറന്നിട്ട് വിദേശ രാജ്യങ്ങള്‍ 

ഇന്ന് കേരളത്തിലെ ഏതു ഗ്രാമങ്ങളിലെ ബാങ്കുകള്‍ക്ക് മുന്നിലും വിദേശ പഠനത്തിന് വായ്പയെടുക്കാന്‍ എത്തുന്ന വിദ്യാര്‍ഥിയെ കാണാം. വിദ്യാഭ്യാസ വായ്പയ്ക്ക് പ്രത്യേകിച്ച് വിദേശ വിദ്യാഭ്യാസ വായ്പയ്ക്ക് തയാറെടുക്കുന്നതിന് മുമ്പ് കുട്ടികളും മാതാപിതാക്കളും മനസിലാക്കേണ്ട ചില വസ്തുകകളുണ്ട്. സാധാരണ 20,00,000 രൂപ വരെ വിദേശ പഠനത്തിന് (കോഴ്‌സ്,സ്ഥാപനം,തൊഴില്‍ സാധ്യത,രാജ്യം,സ്‌കോര്‍ എന്നിവ പരിഗണിച്ച്) വായ്പയായി ബാങ്കുകള്‍ നല്‍കാറുണ്ട്.

എന്തെല്ലാം വായ്പ പരിധിയില്‍ വരും

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ ചെലവുകളും വായ്പയുടെ പരിധിയില്‍ വരില്ല. ട്യൂഷന്‍ ഫീസും ലൈബ്രറി ഫീസും ഇതില്‍ ഉള്‍പ്പെടും. കൂടാതെ ബുക്കിന് വേണ്ടി വരുന്ന ചെലവുകള്‍,ലബോറട്ടറി ഫീസുകള്‍,പഠനവുമായി ബന്ധപ്പെട്ട് വരുന്ന ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ചെലവ്, ഇതും വിദ്യാഭ്യാസ വായ്പയുടെ ഭാഗമാണ്. വിമാന യാത്രാ കൂലി, ജീവിത ചെലവ്,ഇന്‍ഷൂറന്‍സ് പ്രീമിയം ഇവയും പരിധിയില്‍ വരും.

വായ്പയ്ക്ക് വേണ്ട രേഖകള്‍

1. അപേക്ഷകന്റെയും കോ ആപ്ലിക്കന്റിന്റേയും റെസിഡന്‍സ് പ്രൂഫ്, ഫോട്ടോകള്‍, ഐ ഡി പ്രൂഫ്

2. വിദ്യാര്‍ഥിയുടെ അക്കാദമിക് രേഖകള്‍

3. അഡ്മിഷന്‍ ലഭിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍

4.സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകള്‍

5. പഠനത്തിന്റെ ആകെ ചെലവ് സംബന്ധിച്ച എസ്റ്റിമേഷന്‍

6. സാമ്പത്തിക രേഖകള്‍- അപേക്ഷകന്റെയും കോ ആപ്ലിക്കന്റിന്റെയും എട്ടുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്്,.ഈട് നല്‍കുന്ന വസ്തുക്കളുടെ രേഖകള്‍(ഫ്‌ളാറ്റ്, വീട്, കാര്‍ഷിക ഇതര ഭൂമി).

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മൊത്തം കോഴ്‌സ് ഫീസും ഇക്കാലയളവില്‍ വരാവുന്ന ചെലവും കണക്കിലെടുത്ത് വായ്പ എത്ര വേണമെന്ന് കൃത്യമായി തീരുമാനിക്കുക.കുറഞ്ഞ പലിശ, മികച്ച മോറട്ടോറിയം കാലയളവ്, ഇ എം ഐ എന്നിവ പരിഗണിച്ച് ബാങ്കിനെ തിരഞ്ഞെടുക്കക. യു കെ,കാനഡ, ന്യൂസിലാന്‍ഡ്  തുടങ്ങിയ രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ അധികൃതര്‍ അംഗീകരിച്ചിട്ടുള്ളത് ഇന്ത്യയിലെ നാഷണലൈസ്ഡ് ബാങ്കുകളെയാണ്. അതുകൊണ്ട് ഇതാണ് കൂടുതല്‍ നല്ലത്. ഇത്തരം ബാങ്കുകളുടെയാണെങ്കില്‍ ഇതിന് ആദായ നികുതി ബാധകമാവില്ല. വായ്പ സംബന്ധിച്ച് ബാങ്ക് നല്‍കുന്ന എല്ലാ രേഖകളും സൂക്ഷിച്ച് വയ്ക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com