ADVERTISEMENT

നിങ്ങള്‍ ഒരു ജോലി ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് മാറുമ്പോള്‍ സാധാരണയായി ആദ്യത്തെ തൊഴില്‍ ഉടമയില്‍ നിന്ന് അന്തിമ വേതന തുക പൂര്‍ണമായി ലഭിക്കുന്നതിന് ഒരു മാസം വരെ സമയം എടുക്കാറുണ്ട്. എന്നാല്‍, ഇതില്‍ ഉടന്‍ മാറ്റം വന്നേക്കാം. ജീവനക്കാരന്റെ  അവസാന പ്രവര്‍ത്തി ദിവസത്തിന് ശേഷമുള്ള രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ വേതനങ്ങളും തൊഴിലുടമ നല്‍കിയിരിക്കണം എന്നാണ് പാര്‍ലമെന്റ് പാസ്സാക്കിയ  പുതിയ കോഡ് ഓണ്‍ വേജസ് 2019 ല്‍ പറയുന്നത്.

ശമ്പളം മുതല്‍ അടിസ്ഥാന ശമ്പളം, ഡിഎ, റീടെയ്‌നിങ് അലവന്‍സ് ഉള്‍പ്പടെയുള്ള അലവന്‍സുകള്‍ വരെയുള്ള എല്ലാ വേതനവും കോഡിന് കീഴില്‍  വേതനത്തിന്റെ ഭാഗമായി കണക്കാക്കും. വീട്ട് വാടക, കണ്‍വേയന്‍്‌സ് അലവന്‍സ്,അവധി, യാത്ര ബത്തകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടില്ല.

നിലവില്‍  ജീവനക്കാരന്‍ ജോലിയില്‍ നിന്നും പിരിഞ്ഞു പോകുമ്പോള്‍ തൊഴിലുടമ അന്തിമ പേമെന്റ് പൂര്‍ണമായി നല്‍കേണ്ട സമയപരിധി സംബന്ധിച്ച് വ്യക്തത ഇല്ല. കമ്പനികള്‍ അവരുടേതായ നയങ്ങള്‍ രൂപീകരിച്ച് പിന്തുടരുകയായിരുന്നു പതിവ്. അതേസമയം  ജോലിയില്‍ നിന്നും പിരിച്ചുവിടുക, ജോലിക്കാരുടെ എണ്ണം കുറയ്ക്കുക പോലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ അന്തിമ വേതനം നല്‍കുന്നതിന്റെ സമയപരിധി തീരുമാനിക്കുന്നത് പേമെന്റ് ഓഫ് വേജസ് ആക്ട് , 1936 പ്രകാരമാണ്.  പുതിയ വേജ് കോഡ് നിലവില്‍ വരുന്നതോടെ എല്ലാ തൊഴിലുടമകളും പുതിയ നിയമങ്ങള്‍ പാലിക്കേണ്ടതായി വരും. ആക്ട് പാര്‍ലമെന്റ് പാസ്സാക്കിയെങ്കിലും കോഡ് പ്രാബല്യത്തില്‍ വരുന്ന തീയതി സംബന്ധിച്ച് ഇതുവരെ അറിയിപ്പ് ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com