ADVERTISEMENT
 രാജ്യവ്യാപകമായി പൊതുമേഖലാ ബാങ്കുകള്‍ കണ്ട്‌കെട്ടിയ 35,000 ആസ്തി വകകള്‍ ലേലം ചെയ്യുന്നതിനായി ഇ- ഓക്ഷന്‍ വെബ്‌സൈറ്റ് തുറക്കുന്നു. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി കുടിശിക വരുത്തിയിട്ടുള്ള ഇടപാടുകാരുടെ വസ്തുവകകളാണ് ധനമന്ത്രാലയം ഉദ്ഘാടനം ചെയ്ത eBkray ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ വില്പനയ്ക്ക് വച്ചിരിക്കുന്നത്.

രാജ്യത്തെ വിവിധ ബാങ്കുകള്‍ വിവിധ സംസ്ഥാനങ്ങളിലെ നഗര-ഗ്രാമങ്ങളിലായി അറ്റാച്ച് ചെയ്ത വസ്തുക്കള്‍ വില്‍ക്കുന്നതിനുള്ള പൊതു പ്ലാറ്റ് ഫോം ആണ് ഇത്. ലേലത്തില്‍ വച്ചിരിക്കുന്ന വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ വിവിധ പൊതുമേഖലാ ബാങ്കുകളുടെ ഇ ഓക്ഷന്‍ സെറ്റുകളിലേക്കുള്ള ലിങ്കുകള്‍ തുടങ്ങിയവയെല്ലാം പുതിയ പ്ലാറ്റ് ഫോമില്‍ സജ്ജമാക്കിയിട്ടുണ്ട്. ലേലത്തില്‍ വച്ചിരിക്കുന്ന വീട്/ഫ്‌ളാറ്റ്/കെട്ടിടം/ സ്ഥലം എന്നിവയുടെ വിശദവിവരങ്ങളും ഫോട്ടോയുമെല്ലാം സൈറ്റില്‍ ലഭിക്കും. ഇതനുസരിച്ച് ഇന്ത്യയില്‍ എവിടെയിരുന്നും ലേലത്തില്‍ ആര്‍ക്കും  പങ്കെടുക്കാം. താരതമ്യേന കുറഞ്ഞ വിലയില്‍ വിശ്വാസ്യതയോടെ വ്യക്തികള്‍ക്ക് ആസ്തികള്‍ വാങ്ങാമെന്നതാണ് നേട്ടം.

അറ്റാച്ച് ചെയ്ത വസ്തുവകകളുടെ വില്‍പന വിലയിലെ അസന്തുലിതാവസ്ഥ ഇതോടെ പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്. വന്‍തോതിലുള്ള കിട്ടാക്കട ബാധ്യതയിലാണ് ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍. പുതിയ ഇ-ഓക്ഷന്‍ സൈറ്റിന് പിന്നില്‍ ഇതും ഒരു കാരണമാണ്. എത്രയും വേഗം അറ്റാച്ച് ചെയ്യപ്പെട്ട വസ്തുക്കള്‍ പണമാക്കി മാറ്റാന്‍ ഇത് ബാങ്കുകളെ സഹായിക്കും. ഡിസംബര്‍ 27 വരെ 35000 ആസ്തികള്‍ ഈ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി പൊതുമേഖലാ ബാങ്കുകള്‍ കണ്ടുകെട്ടിയിരിക്കുന്നത് 2.3 ലക്ഷം കോടി രൂപയുടെ ആസ്തി വകകളാണ്. ഇതാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. നിലവില്‍ 21 ബാങ്കുകളുടെ പ്രോപ്പര്‍ട്ടി വിവരങ്ങള്‍ ഇതിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com