ADVERTISEMENT

അമിത ആത്മ വിശ്വാസം കൊണ്ടോ അലംഭാവം കൊണ്ടോ വായ്പ തിരിച്ചടവ് മുടക്കാന്‍ പുരഷന്‍മാര്‍ വെമ്പി നില്‍ക്കുമ്പോള്‍ ഇക്കാര്യത്തില്‍ 'നല്ലകുട്ടികളാ'യി രാജ്യത്തെ വനിതകള്‍. വായ്പ തിരിച്ചടവില്‍ കൃത്യത പുലര്‍ത്തുന്നത് ആണുങ്ങളേക്കാളുമധികം വനിതകളാണെന്നാണ് ട്രാന്‍സ് യൂണിയന്‍ സിബില്‍ സര്‍വെ വ്യക്തമാക്കുന്നു. ഭയപ്പാടുകൊണ്ടായിരിക്കാമെന്ന് പറഞ്ഞ് ഇതിനെ തള്ളാന്‍ വരട്ടെ. എന്തുകൊണ്ടാണ് വനിത വായ്പകള്‍ക്ക് തിരിച്ചടവ് നിരക്ക് കൂടുന്നതെന്നതാണ് എറെ ചിന്തനീയം.

മികച്ച സ്‌കോര്‍

പുരുഷന്‍മാരെ അപേക്ഷിച്ച് മികച്ച ക്രെഡിറ്റ് സ്‌കോര്‍ പുലര്‍ത്തുന്നവരാണ് സ്ത്രീകള്‍. അതുകൊണ്ട് അവര്‍ക്ക് കൂടുതലായി വായ്പകളെ സമീപിക്കുന്നതിനും വേഗത്തില്‍ അത് ലഭിക്കുന്നതിനും ഇടയാകുന്നു-ക്രെഡിറ്റ് ബ്യൂറോ ആയ ട്രാന്‍സ് യൂണിയന്‍ പറയുന്നു.

വായ്പ എടുക്കുന്നവരുടെ എണ്ണത്തിലും വര്‍ധന

രാജ്യത്ത് സ്ത്രീ സംരഭകരുടെ എണ്ണം കുടുന്നു എന്ന് സൂചന നല്‍കി വായ്പ എടുക്കുന്ന വനിതകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ വായ്പ എടുക്കുന്ന 36നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ എണ്ണം 33 ശതമാനമായി വര്‍ധിച്ചു. അതേസമയം 50 വയസിന് മുകളില്‍ വായ്പ എടുക്കുന്ന സ്ത്രീകളുടെ എണ്ണം 40 ശതമാനമായി ഉയര്‍ന്നു.

വായ്പ അവബോധം

വനിത വായ്പകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വായ്പയെക്കുറിച്ചുള്ള അവബോധം ഇവരില്‍ ഉയരുന്നുണ്ട്. മുമ്പത്തേക്കാളുമധികം വനിതകള്‍ ക്രെഡിറ്റ് സ്‌കോര്‍ നിരീക്ഷിക്കുകയും വായ്പ തീരുമാനത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഇത്തരക്കാരുടെ എണ്ണം 62 ശതമാനമായി 2018 നും-19 നും ഇടയില്‍ ഉയര്‍ന്നു. ക്രെഡിറ്റ് സ്‌കോറിനെ സ്വയം നിരീക്ഷിക്കുന്ന പുരുഷന്‍മാരുടെ വളര്‍ച്ചാ നിരക്ക് 30 ശതമാനമേ വരു എന്നും ട്രാന്‍സ് യൂണിയന്‍ സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com