ADVERTISEMENT
                
വീണ്ടും ഒരു അക്ഷയ തൃതിയ വരുന്നു. കൊറോണ  പ്രതിസന്ധിയ്ക്കിടയിൽ എന്ത് അക്ഷയ തൃതിയ എന്നായിരിക്കും ഇപ്പോൾ ചിന്തിക്കുന്നത്, പക്ഷെ ഒരു നിമിഷം മറിച്ചൊന്നു ആലോചിക്കൂ. മുൻ വർഷങ്ങളിൽ വാങ്ങിയ സ്വർണം കൈയിൽ  ഉള്ളതിനാൽ ഇപ്പോൾ എന്ത്  ആവശ്യം  വന്നാലും  ആശങ്ക പെടേണ്ട.  സ്വർണം  പണയം  വെയ്ക്കുകയോ വിൽക്കുകയോ  ചെയ്തു  കാര്യം  കാണാം.  ആരോടും  കടം  ചോദിക്കേണ്ട ആവശ്യമില്ല. അതേസമയം സ്വർണം  വാങ്ങുന്ന  ശീലം  ഇല്ലാത്തവർക്ക്  പണത്തിനായി  ഏറെ  കഷ്ടപ്പെടേണ്ടി  വരും.   ആളുകളിൽ  സമ്പാദ്യ  ശീ ലം ഉണ്ടാക്കി  എടുക്കുക എന്നതായിരുന്നു അക്ഷയ തൃതീയ കൊണ്ട് ലക്‌ഷ്യം വെച്ചിരുന്നത്. പണ്ട് വറുതിയുടെ നാളുകളിൽ ഇത്തരം വിശ്വാസത്തിന്റെ കൂട്ടു പിടിച്ചേ ആളുകളിൽ നിർബന്ധിച്ചെങ്കിലും നിക്ഷേപം നടത്തിക്കാനാകുമായിരുന്നുള്ളു എന്നതാണ് ഇതിനു പിന്നിലുള്ള യാഥാർത്ഥ്യം . സമ്പത്തു  കാലത്തു  തൈ  പത്തു  വച്ചാൽ  ആപത്തു  കാലത്തു  കായ  പത്തു  തിന്നാം എന്ന  പഴം ചൊല്ല്  കേട്ടിട്ടില്ലേ?  അതായതു  കൈയിൽ  പണമുള്ളപ്പോൾ  അത്  സൂക്ഷിച്ചു  ഉപയോഗിച്ച്  മിച്ചം പിടിക്കുകയും നാളെയ്ക്കായി  നിക്ഷേപിക്കുകയും  ചെയ്യണം  എന്ന  സാമ്പത്തിക വിദഗ്ദ്ധ  ഉപദേശം  തന്നെ  ആണ്   ഈ  പഴം ചൊല്ലിലൂടെ  നമ്മുടെ  മുൻ  തലമുറ പറഞ്ഞു തന്നതും. അതായത്  നാളെക്കായി  ഇന്ന്  കരുതി  വയ്ക്കുന്ന  ഫിനാൻഷ്യൽ  പ്ലാനിങ്.  ഇതു തന്നെയാണ് അക്ഷയ  തൃതിയയുമായി  ബന്ധിപ്പിച്ചുള്ള  വിശ്വാസത്തിന്റെയും  അടിസ്ഥാനം. പണ്ടും ഏറ്റവും  സുരക്ഷ  ഉള്ളതും  വേഗത്തിൽ  പണമാക്കി  മാറ്റാൻ  കഴിയുന്നതും  (ലിക്വിഡിറ്റി ) സ്വർണം  ആയിരുന്നു.  അതു കൊണ്ടാണ് സ്വർണത്തെ  ഐശ്വര്യമായി ബന്ധിപ്പിച്ചതും. എന്നാൽ ഒരു വിഭാഗം ആളുകൾ  അന്ന് തന്നെ സ്വർണം  വാങ്ങിയേ  തീരു, ഇല്ലെങ്കിൽ ഐശ്വര്യം  ഉണ്ടാകില്ലെന്ന്  അന്ധമായി  വിശ്വസിച്ചു. ഇല്ലാത്ത  പണം ഉണ്ടാക്കി ആ ദിവസം  തന്നെ സ്വർണം വാങ്ങാൻ  നെട്ടോട്ടം ഓടി. അതോടെ ആ  അന്ധ  വിശ്വാസത്തെ  മുതലെടുക്കാൻ, അതിന്റെ വിപണന  സാധ്യ ത  ഉപയോഗിക്കാൻ ജ്വല്ലറിക്കാരും എത്തിയതോടെയാണ്  അക്ഷയ  തൃതീയ വലിയ സംഭവം ആയത്.  ഏതെങ്കിലും നിക്ഷേപങൾ  ഉള്ളവർക്കെല്ലാം  ഇന്നത്തെ  പ്രതിസന്ധി  ഘട്ടത്തിൽ പിടിച്ചു നിൽക്കാം. പക്ഷേ  അനിശ്ചിതത്തിന്റെ  സമയത്തു  മറ്റെല്ലാ  നിക്ഷേപങ്ങളുടെയും മൂല്യം കുറയും. പക്ഷേ  സ്വർണത്തിന്റെ മൂല്യം  കുതിച്ചുയരും.  ഇപ്പോൾ  സർവകാല റെക്കോഡിൽ  എത്തി  നിൽക്കുന്ന  സ്വർണ വില  അക്കാര്യം  ഒരിക്കൽ കൂടി  തെളി യിച്ചിരിക്കുന്നു. അതുകൊണ്ടു ആണ്  നിങ്ങളുടെ നിക്ഷേപത്തിന്റെ  10 മുതൽ  20 % വരെ  സ്വർണത്തിനായി  മാറ്റി  വയ്ക്കണം  എന്ന്  നിക്ഷേപ  വിദഗ്ഡ്  നിർദേശിക്കുന്നത്. ഇനി  ഇപ്പോൾ  നിർണായകമായ ആ  ചോദ്യത്തിലേക്ക്  വരാം.  ഈ  അക്ഷയ തൃതീയക്ക്  സ്വർണം  വാങ്ങാണോ? ഓർക്കുക, നിക്ഷേപിക്കാനായി  എന്ത്  വാങ്ങിയാലും  അത് വില കുറഞ്ഞു നിൽക്കുബോൾ  വാങ്ങുന്നതാണ് നല്ലത്. വില വളരെ  ഉയർന്നാൽ  വിറ്റു  ലാഭമെടുക്കുന്നതു  യുക്തിയും. അതുകൊണ്ടു  ഈ  അക്ഷയ് തൃതീയയ്ക്ക് സ്വർണം  വാങ്ങണമോ  വിൽക്കണമോ  എന്ന്  സ്വയം  തീരുമാനിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com