ADVERTISEMENT

കൊറോണ വൈറസ് ബാധയുണ്ടാക്കിയ പ്രതിസന്ധിയില്‍ പെട്ടുഴലുമ്പോള്‍ അഞ്ച് ലക്ഷത്തില്‍ താഴെയുള്ള റീഫണ്ടുകള്‍ വേഗത്തിലാക്കാന്‍ ആദായനികുതി വകുപ്പ്. ഇതിനകം ഒരാഴ്ച കൊണ്ട് 10.2 ലക്ഷം ആളുകള്‍ക്കായി 4,250 കോടി രൂപയുടെ റീഫണ്ട് ആദായ നികുതി വകുപ്പ് നല്‍കി കഴിഞ്ഞു. എന്നാല്‍ ചില കേസുകളില്‍ വകുപ്പിന് നികുതി ദായകരില്‍ നിന്ന് ചില ഇ മെയില്‍ ഉറപ്പ് ലഭിക്കേണ്ടതുണ്ട്. ഇത് ലഭിക്കാത്തതിനാല്‍ ധാരാളം റീഫണ്ടുകള്‍ മുടങ്ങി കിടക്കുകയാണ്്. ഇങ്ങനെ ആദായ നികുതി വകുപ്പ് അയച്ച ഇ മെയിലുകളോട് പ്രതികരിക്കാത്തതുകൊണ്ട് മാത്രം റീഫണ്ട് മുടങ്ങി കിടക്കുന്നത് 1.74 ലക്ഷം കേസുകളാണ്. കൊറോണ ബാധയുണ്ടാക്കിയ പ്രതിസന്ധികാലത്ത് കിട്ടുന്ന തുക എത്ര ചെറുതാണെങ്കിലും സാധാരണക്കാരന് വലിയ അനുഗ്രഹമാണ്. ഇതാണ് ഇങ്ങനെ കെട്ടി കിടക്കുന്നത്.

റീഫണ്ട് വേഗത്തിലാക്കാന്‍

സാധാരണ നിലയില്‍ ക്ലെയിമുകള്‍ താമസം വിന നല്‍കാറുണ്ടെന്നും എന്നാല്‍ ചില കേസുകളില്‍ റീഫണ്ട് സംബന്ധിച്ച് സ്ഥിതീകരണം ചോദിക്കാറുണ്ടെന്നും പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ അറിയിപ്പില്‍ പറയുന്നു. അത്തരം കേസുകളില്‍ ഇ ഫയലിങ് പോര്‍ട്ടലില്‍ കയറി റീഫണ്ട് ക്ലെയിം തന്റെ അറിവിലും വിശ്വാസത്തിലും ശരിയാണെന്ന് ഉറപ്പാക്കണം.
പ്രതികരണം അയക്കാന്‍ ഇ ഫയലിങ് പോര്‍ട്ടലിലെ 'വര്‍ക്ക് ലിസ്റ്റി'ല്‍ പോയി 'ഫോര്‍ യുവര്‍ ആക്ഷന്‍' തുറന്ന് 'റെസ്‌പോണ്‍സ് ഫോര്‍ റീഫണ്ട് കണ്‍ഫര്‍മേഷന്‍' ക്ലിക്ക് ചെയ്യാം. എന്നിട്ട് റിട്ടേണില്‍ നല്‍കിയിരിക്കുന്ന ക്ലെയിം തുക പരിശോധിക്കാം. അതിന് ശേഷം ആദായ നികുതി വകുപ്പിനെ പ്രതികരണം അറിയിക്കാം. ക്ലെയിം ശരിയല്ലെങ്കില്‍ പുതിയ റിട്ടേണ്‍ നല്‍കാം.

പ്രതികരണം 30 ദിവസത്തിനുള്ളില്‍

30 ദിവസത്തിനുള്ളില്‍ ഇ മെയിലിനോട് പ്രതികരിക്കണമെന്നും ആദായ നികുതി വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നുണ്ട്.
ഇത്തരം മെയിലുകള്‍ നികുതിദായകന് വേണ്ടിയാണെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. തുക, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയമെന്നാണ് വകുപ്പിന്റെ വാദം. ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നും ചില കേസുകളില്‍ ഇത് ആവശ്യമാണെന്നും എത്രയും വേഗം നികുതിദായകര്‍ മെയിലിനോട് പ്രതികരിക്കണമെന്നും ആദായ നികുതി വകുപ്പ് നിര്‍ദേശിക്കുന്നുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com