ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്നതാണോ, കുറഞ്ഞ പലിശയില്‍ എല്‍ ഐ സി ഭവന വായ്പ നല്‍കും

HIGHLIGHTS
  • നല്ല ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് താൽപര്യമാണ്
budget–house
SHARE

ഭവന വായ്പ പലിശ നിരക്കില്‍ കുറവ് വരുത്തി എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ്. ഇപ്പോള്‍ 7.5 ശതമാനത്തിന് എല്‍ ഐ സി യില്‍ നിന്നും ഭവനവായ്പ എടുക്കാവുന്നതാണ്. ക്രെഡിറ്റ് സ്‌കോര്‍ 800 ന് മുകളിലുള്ളവര്‍ക്കാണ് 7.5 ശതമാനം നിരക്കില്‍ എല്‍ ഐ സി ഭവനവായ്പ അനുവദിക്കുന്നത്. പുതുതായി ഭവന വായ്പ എടുക്കുന്നവര്‍ക്ക് .1 ശതമാനം കുറവില്‍ 7.4 ശതമാനത്തിന് ഭവന വായ്പ ലഭിക്കും. നിലവിലുളള ഇന്‍ഷൂറന്‍സ് പോളിസി വായ്പയുമായി ബന്ധിപ്പിക്കുന്ന കസ്റ്റമേഴ്‌സിന് ലോണ്‍ കവറേജും ലഭിക്കും.
പണ ദൗര്‍ലഭ്യം മറികടക്കുന്നതിനായുള്ള ആര്‍ ബി ഐ പാക്കേജിനെ തുടര്‍ന്നാണ് പലിശ കുറച്ച് കൂടുതല്‍ ആളുകള്‍ക്ക് വായ്പ കൊടുക്കാന്‍ എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് തീരുമാനിച്ചത്. ചുരുങ്ങിയ പലിശയ്ക്ക് ലോണ്‍ ലഭിക്കുന്നതിനുള്ള ക്രെഡിറ്റ് സ്‌കോര്‍ 800 ആയി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതില്‍ താഴെ വായ്പ തിരിച്ചടവ് നിലവാരമുള്ള പുതിയ ഉപഭോക്താക്കള്‍ക്കും ഭവന വായ്പ നല്‍കും. പക്ഷേ പലിശ നിരക്ക് കൂടുതലായിരിക്കുമെന്നു മാത്രം. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ള ഇടപാടുകാര്‍ക്ക് വായ്പ അനുവദിച്ചാല്‍ റിസ്‌ക് കുറവായിരിക്കും. അതുകൊണ്ട് ഇത്തരക്കാര്‍ക്ക് വായ്പ നല്‍കുവാന്‍ സ്ഥാപനങ്ങള്‍ മത്സരിക്കുകയും പലിശ നിരക്ക് പരമാവധf കുറച്ച് നല്‍കുകയും ചെയ്യാറുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA