ADVERTISEMENT


കോവിഡ് കാലത്തെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് ബാങ്കുകള്‍ നേരത്തെ ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വായ്പാ മൊറട്ടോറിയവുമായി ബന്ധപ്പെടുത്തിയുള്ള വിവരങ്ങള്‍ ചോദിച്ച് തട്ടിപ്പു നടക്കുന്നുണ്ടെന്നും ഇതില്‍ ജാഗരൂഗരായിരിക്കണമെന്നുമാണ് ബാങ്കുകള്‍ നല്‍കിയ നിര്‍ദേശം.

ലോക്ഡൗണ്‍ കാലത്ത് റീഫണ്ടുകളുടെ എണ്ണം കൂടിയതോടെയാണ് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ഏപ്രില്‍ എട്ട് മുതല്‍ 20 വരെ 14 ലക്ഷം റീഫണ്ടുകള്‍ ആദായ നികുതി വകുപ്പ് നല്‍കിയിട്ടുണ്ട്. ആകെ 9,000 കോടി രൂപ വരും ഇത്. ഈ സാഹചര്യത്തിലാണ് നികുതി ദായകര്‍ക്ക് വകുപ്പിന്റെ മുന്നറിയിപ്പ്.

റീഫണ്ടുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് വരുന്ന ഇ മെയ്ല്‍ ലിങ്കുകള്‍ തുറക്കരുതെന്നും ഇത് തട്ടിപ്പിന്റെ ഉറവിടങ്ങളാകാമെന്നും ഐ ടി വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം സന്ദേശങ്ങള്‍ ആദായ നികുതി വകുപ്പ് അയയ്ക്കില്ലെന്നും ട്വിറ്ററില്‍ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് ആദായ നികുതി വകുപ്പ് റീഫണ്ട് വേഗത്തിലാക്കിയത്. വ്യക്തികള്‍, സംരംഭകര്‍, സ്ഥാപനങ്ങള്‍, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ എന്നിങ്ങനെയുള്ളവര്‍ക്കായി 12 ദിവസം കൊണ്ടാണ് 9,000 കോടിയുടെ റീഫണ്ട് നല്‍കിയത്. ഇതാണ് ഇന്റര്‍നെറ്റ് സാമ്പത്തിക തട്ടിപ്പുകാരെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com