ADVERTISEMENT

രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതിയില്‍ തുടര്‍ച്ചയായി അഞ്ചാം മാസവും ഇടിവ്. ഏപ്രില്‍ മാസത്തില്‍ സ്വര്‍ണ ഇറക്കുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 100 ശതമാനത്തോളം കുറഞ്ഞു. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ആഗോള തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് സ്വര്‍ണ ഇറക്കുമതി കുറയാന്‍ പ്രധാന  കാരണം. ഏപ്രില്‍ മാസത്തില്‍ രാജ്യത്ത്  ഇറക്കുമതി ചെയ്തത്  283ലക്ഷം ഡോളറിന്റെ സ്വര്‍ണം ആണ്. അതേസമയം 2019 ഏപ്രില്‍ മാസത്തില്‍ 397 കോടി ഡോളറിന്റെ സ്വര്‍ണം ഇറക്കുമതി ചെയ്തിരുന്നു.
സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ ഉണ്ടായ കുറവ് രാജ്യത്തിന്റെ വ്യാപാര കമ്മി കുറയാന്‍ കാരണമായിട്ടുണ്ട്. ഏപ്രില്‍ മാസത്തെ രാജ്യത്തെ വ്യാപാര കമ്മി 680 കോടി ഡോളറാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിലിത് 1533 കോടി ഡോളര്‍  ആയിരുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയില്‍ നെഗറ്റീവ് വളര്‍ച്ചയാണ് കാണിക്കുന്നത്. സ്വര്‍ണ ഇറക്കുമതിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമായ ഇന്ത്യയില്‍  ആഭരണ മേഖലയില്‍ നിന്നാണ് ആവശ്യകത കൂടുതല്‍.

English Summery: Gold Import is Declining



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com