ADVERTISEMENT

കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്നുണ്ടായ മാറ്റങ്ങളും കൂടി ഉള്‍പ്പെടുത്തി 2020-21 അസസ്‌മെന്റ് വര്‍ഷത്തെ പുതിയ ആദായ നികുതി റിട്ടേണ്‍ ഫോം ധനമന്ത്രാലയം പുറത്തിറക്കി. ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, മറ്റ് നിക്ഷേപങ്ങള്‍ എന്നിവ രേഖപ്പെടുത്താനുള്ള കോളങ്ങള്‍ പുതിയ ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആദായ നികുതി ഒഴിവുകളും കിഴിവുകളും ലഭിക്കുന്നതിനുള്ള  അവസാന തീയതി മാര്‍ച്ച് 31 ല്‍ നിന്ന് ജൂണ്‍ 30 ലേക്ക് നീട്ടിയിരുന്നു. മാര്‍ച്ചില്‍ രാജ്യം ലോക്ഡൗണിലേക്ക് പോയതാണ് കാരണം. അതായത് ജൂണ്‍ 30 വരെ നടത്തുന്ന നിക്ഷേപങ്ങള്‍ 2020 സാമ്പത്തിക വര്‍ഷത്തില്‍ കിഴിവുകള്‍ക്കായി ക്ലെയിം ചെയ്യാം.
എല്ലാത്തരത്തിലുമുള്ള ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതിയും നവംമ്പര്‍ 30 ലേക്ക് നേരത്തേ നീട്ടിയിരുന്നു.ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് നിലവില്‍ ഏഴ് ഫോമുകളുണ്ട്.
ഐ ടി ആര്‍ 1-സഹജ്, ഐ ടി ആര്‍-2, ഐ ടി ആര്‍-3, ഐ ടി ആര്‍-4, ഐ ടി ആര്‍-5, ഐ ടി ആര്‍-6, ഐ ടി ആര്‍-7 എന്നിങ്ങനെയാണ് അവ.
2020 സാമ്പത്തിക വര്‍ഷത്തിലേക്ക് ഐ ടി ആര്‍-1 ഫോം (ശമ്പളക്കാര്‍ ഉള്‍പ്പെടെ) ഫയല്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി
മുമ്പ് നോട്ടിഫൈ ചെയ്ത ഫോമില്‍ മുന്‍വര്‍ഷം ഒരുകോടി രൂപയില്‍ കൂടിയ ബാങ്ക് നിക്ഷേപമുണ്ടോ, വിദേശയാത്രാ ചെലവ് രണ്ട് ലക്ഷം രൂപയില്‍ കൂടുതലുണ്ടോ, മുന്‍ വര്‍ഷം കറണ്ട് ബില്ലായി ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വന്നിട്ടുണ്ടോ എന്നീ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. പുതിയ ഫോമിലും ഇവ ചേര്‍ത്തിട്ടുണ്ട്.

English Summery:Revised Income Tax return Form

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com