ഓഗസ്റ്റ് ഒന്നു മുതല്‍ നോട്ടം തെറ്റിയാൽ പണം പോയേക്കും

HIGHLIGHTS
  • ഓഗസ്റ്റ് ഒന്നു മുതല്‍ നടപ്പിലാകുന്ന ഈ സാമ്പത്തിക മാറ്റങ്ങള്‍ ശ്രദ്ധിക്കാം
calculation
SHARE

ഇന്‍ഷൂറന്‍സ് മേഖലയിലും വ്യക്തിഗത സാമ്പത്തിക പ്രവര്‍ത്തനത്തിലും ശ്രദ്ധ ചെലുത്തേണ്ടുന്ന പല സാമ്പത്തിക മാറ്റങ്ങള്‍ക്കും തുടക്കമിടും ഓഗസ്റ്റ് ഒന്ന്. ഇത് ചിലതെല്ലാം സാമ്പത്തികമായി നേട്ടമുണ്ടാകുന്നതാണെങ്കില്‍ മറ്റ് ചിലത് നോട്ടം തെറ്റിയാല്‍ പണം പോകുന്നതുമാണ്. അറിയാം ഓഗസ്റ്റില്‍ തുടങ്ങുന്ന പുതിയ മാറ്റങ്ങള്‍.

മിനിമം ബാലന്‍സ്

കോവിഡ് പശ്ചാത്തലത്തില്‍ ആദ്യഘട്ട ഉത്തേജക പാക്കേജിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കുന്നതില്‍ നിന്ന് ഇടപാടുകാരെ ഒഴിവാക്കിയിരുന്നു. ഇത് പിന്നീട് രണ്ടാം ഘട്ട പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പല ബാങ്കുകളും ഓഗ്‌സ്റ്റ് ഒന്നു മുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് ഫൈന്‍ ഈടാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ്

പുതിയ വാഹനങ്ങളോടൊപ്പം ദീര്‍ഘകാല പാക്കേജ് പോളിസികള്‍ നല്‍കുന്നത് ഓഗ്‌സ്റ്റ് ഒന്നു മുതല്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. നേരത്തെ വാഹനത്തിന്റെ ഓണ്‍ ഡാമേജ് കവറും, തേര്‍ഡ് പാര്‍ട്ടി കവറും ചേര്‍ന്ന് മൂന്ന് -അഞ്ച് വര്‍ഷ കാലവധിയുള്ള പാക്കേജ് പോളിസിയായിരുന്നു നല്‍കിയിരുന്നത്. ഇത് വാഹനങ്ങളുടെ ഓണ്‍റോഡ് വിലയില്‍ വലിയ വര്‍ധനയ്ക്ക് കാരണമായിരുന്നു.

പി എഫ് വിഹിതം കൂടും

കൊറോണ പാക്കേജിന്റെ ഭാഗമായി കുടുതല്‍ പണം ജീവനക്കാരുടെ കൈകളിലെത്താന്‍ ജൂലൈ വരെ ഇ പി എഫ് വിഹിതം 12 ല്‍ നിന്ന് 10 ശതമാനമായി കുറച്ചത് ഒഗ്സ്റ്റ് ഒന്നു മുതല്‍ പഴയ പോലെ തന്നെയാകും. തൊഴില്‍ ദാതാവും ജീവനക്കാരും അടയ്‌ക്കേണ്ടുന്ന ആകെ വിഹിതം 24 ശതമാനത്തില്‍ നിന്ന് 20 ശതമാനമായിട്ടാണ് കുറച്ചിരുന്നത്. 6.5 ലക്ഷം സ്ഥാപനങ്ങളിലെ 4.3 കോടി ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നു.

English Summery: Major Financial Changes from September

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA