ADVERTISEMENT

നിക്ഷേപകരില്‍ അമിത പ്രതീക്ഷ നിറച്ച് കുതിക്കുന്ന സ്വര്‍ണവില ഒടുവില്‍ പവന് 40,000 രൂപ എന്ന നാഴികകല്ലിലെത്തി. വെള്ളിയാഴ്ച മാത്രം 280 രൂപ വര്‍ധിച്ചാണ് സ്വര്‍ണം പുതിയ റെക്കോഡ് തൊട്ടത്. ഗ്രാമിന് കൂടിയത് 35 രൂപ. ഇന്നലെ സ്വര്‍ണം പവന് 39,720 രൂപയായിരുന്നു. ഇതാണ് 280 രൂപ കൂടി 40,000 ല്‍ എത്തിയത്. കോവിഡ് മഹാമാരിയും മറ്റ് ഘടകങ്ങളും രാജ്യാന്തരതലത്തില്‍ സ്വര്‍ണവിലയെ ഉയര്‍ത്തി നിര്‍ത്തുകയാണ്. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം ഭീതി കൂട്ടുന്നതിനാല്‍ ആപത്കാല നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. വിലയില്‍ ഇനിയും ഉയര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പുതിയ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തേണ്ട സമയം കൂടിയാണ്. രണ്ട് മാസം കൊണ്ട് പവന് ഏതാണ്ട് 5500 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ എട്ട് ഗ്രാം സ്വര്‍ണത്തിന് കൂടിയത് 8,280 രൂപയാണ്.

English Summery: Gold price in Record High

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com