പ്രവാസി ജീവിതം അവസാനിപ്പിച്ചാല്‍ പ്രത്യേക നികുതി ആനുകൂല്യങ്ങളില്ല

HIGHLIGHTS
  • രാജ്യത്തേക്കു മടങ്ങി എന്‍ആര്‍ഐ പദവി ഇല്ലാതാകുന്നതോടെ ആനുകൂല്യങ്ങളും ഇല്ലാതാകും
income
SHARE

പ്രവാസിയായിരിക്കുന്ന വേളയില്‍ ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ വിദേശ ജോലി അവസാനിപ്പിച്ചു രാജ്യത്തു സ്ഥിര താമസമാക്കിയ ശേഷം ലഭിക്കില്ല. മനോരമ ഓണ്‍ലൈനും ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ടും ചേര്‍ന്ന് സംഘടിപ്പിച്ച 'നികുതി ആനുകൂല്യങ്ങള്‍ മ്യൂചല്‍ ഫണ്ടിലൂടെ' എന്ന വെബിനാറിലെ സംശയങ്ങള്‍ക്കു മറുപടി പറഞ്ഞ വിദഗ്ദ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസി ജീവിതം അവസാനിപ്പിച്ചതിനു ശേഷമുള്ള തങ്ങളുടെ നിക്ഷേപങ്ങളെ കുറിച്ച് നിരവധി സംശയങ്ങളാണ് ഉയര്‍ന്നു വന്നത്. നികുതി നിര്‍ണയ വര്‍ഷത്തില്‍ ഇന്ത്യയിലെ സ്ഥിര താമസക്കാരായിട്ടുള്ളവര്‍ ലോകത്ത് എവിടെ നിക്ഷേപിച്ചു വരുമാനമുണ്ടാക്കിയാലും നികുതി ബാധ്യതയുണ്ടെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോണ്‍ ലൂക്കോസ് ചൂണ്ടിക്കാട്ടി. ഇരട്ട നികുതി ഒഴിവാക്കല്‍ ചട്ടങ്ങള്‍ അനുസരിച്ച് ഇവര്‍ക്ക് ചില ഇളവുകള്‍ ലഭിക്കും.

വിദേശത്തുള്ളവര്‍ക്ക് എന്‍ആര്‍ഐ പദവിയുള്ളിടത്തോളം ചില ആനുകൂല്യങ്ങള്‍ ലഭിക്കും. രാജ്യത്തേക്കു മടങ്ങി എന്‍ആര്‍ഐ പദവി ഇല്ലാതാകുന്നതോടെ ആ ആനുകൂല്യങ്ങളും ഇല്ലാതാകും.  തുടര്‍ന്ന് സാധാരണ നിലയിലുള്ള എല്ലാ നികുതി ബാധ്യതകളും ഉണ്ടാകുകയും ചെയ്യും.

English Summery: No Special Tax Benifits for Repatriating Nris 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA