ADVERTISEMENT

കോവിഡ് കാരണം വീട്ടിലിരുന്നു ജോലി ചെയ്യാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിച്ചോളൂ. ഇത് നിങ്ങളുടെ നികുതി ബാധ്യത കൂട്ടിയേക്കും. ശരിയാണ്, തുടര്‍ച്ചയായി ഓഫീസില്‍ പോകേണ്ടാത്തതിനാല്‍ യാത്രയ്ക്കും മറ്റുമുള്ള പല ചെലവുകളും കുറഞ്ഞിട്ടുണ്ടാകും. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായം ഇത് നികുതി ഏറ്റുമെന്നാണ്.

യാത്ര ചെലവില്ല

ജീവനക്കാര്‍ക്ക് ശമ്പളത്തോടൊപ്പം ലഭിക്കുന്ന, ഓഫീസ് യാത്രയ്ക്കുള്ള കണ്‍വെയന്‍സ് അലവന്‍സ്, വീട്ടു വാടക അലവന്‍സ്, എല്‍ ടി എ (ലീവ് ട്രാവല്‍ അലവന്‍സ്) ഇവയെല്ലാം നികുതി വിധേയമായേക്കും. കാരണം ആറു മാസത്തിലേറെയായി ജോലി വീട്ടിലിരുന്നതായതിനാല്‍ മേല്‍ പറഞ്ഞ ഇനങ്ങളിൽ ചെലവില്ലല്ലോ. മാര്‍ച്ച് മുതലാണ് രാജ്യത്ത് വര്‍ക്ക് ഫ്രം ഹോം തുടങ്ങിയത്. 

യാത്രപ്പടിയ്ക്ക് നികുതി

ഈ സാഹചര്യത്തില്‍ മാസങ്ങളായി ഓഫീസില്‍ പോകാത്തവര്‍ക്ക് കണ്‍വെയന്‍സ് അലവന്‍സ് സാധ്യതയില്ലല്ലോ? സാധാരണ ഇതിനുള്ള പ്രത്യേക വൗച്ചര്‍ സമര്‍പ്പിച്ചാണ് കണ്‍വെയന്‍സ് അലവന്‍സ് നികുതി ബാധ്യത ഇല്ലാതാക്കുന്നത്. പക്ഷേ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ഇതിനു പ്രസക്തിയില്ലാതാകുന്നു.

വിനോദ സഞ്ചാരം നടന്നേയില്ല

എല്‍ ടി എ യുടെ കാര്യത്തിലും ഇതാണ് സ്ഥിതി. സാധാരണ നിലയില്‍ സ്ഥാപനങ്ങളില്‍ രണ്ട് വര്‍ഷത്തില്‍ ഒരിക്കലാണ് ഈ ആനുകുല്യം ലഭിക്കുന്നത്. ഇതും യാത്രാ ചെലവിന്റെ അസല്‍ ഹാജരാക്കിയാലെ നികുതി രഹിതമാകു. രാജ്യം തന്നെ അടഞ്ഞ് കിടക്കുമ്പോള്‍ വിനോദ സഞ്ചാരത്തിന് സാധ്യതയില്ലല്ലോ.

വാടക വീടൊഴിഞ്ഞു

കോവിഡ് വ്യാപനം രൂക്ഷമായി മാസങ്ങള്‍ പിന്നിടുമ്പോള്‍ അകലെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും താമസിച്ചിരുന്ന വാടക വീട് ഒഴിവാക്കിയാണ് നാട്ടിലേക്ക് തിരിച്ചത്. പിന്നീട് 'വര്‍ക്ക് ഫ്രം ഹോം' ആയി. ഈ സാഹചര്യത്തില്‍ വാടക ഇനത്തില്‍ ചെലവ് ഇല്ലാത്തതിനാല്‍ ഹൗസ് റെന്റ് അലവന്‍സ് (എച്ച് ആര്‍ എ) ഉം നികുതി വിധേയമായേക്കും.

English Summary : Tax Liability may Increase for Work from Home Employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com